ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ തട്ടാശ്ശേരി കൂട്ടം ഈ വരുന്ന നവംബർ പതിനൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം ഒരു പക്കാ എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവയെല്ലാം നമ്മുക്ക് നൽകിയത്. പെണ്ണെ നീ പൊന്നെ നീ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും പ്രണയവുമെല്ലാം ആഘോഷിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഈ ചിത്രം എത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മത്സരം കൂടി അവതരിപ്പിക്കുകയാണ് നിർമ്മാതാവ് ദിലീപും കൂട്ടരും. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ദിലീപ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
https://www.facebook.com/ActorDileep/videos/845400416875864
തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം അതിന്റെ വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ദിലീപ് കുറിച്ച വാക്കുകൾ ഇങ്ങനെ, “ഇത് എന്തിനും ഏതിനും കൂടെ കട്ടക്ക് നിൽക്കുന്ന ചങ്ങായിമാർക്കുള്ള കോണ്ടെസ്റ്റ്.. ഈ വരുന്ന പതിനൊന്നം തീയതി തിയേറ്ററിൽ ആഘോഷമായി എത്തുന്ന ഞങ്ങടെ തട്ടാശ്ശേരിക്കൂട്ടം പോലെ പൊളി കൂട്ടം ആണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളൊരുമിച്ചുള്ള ഒരു കിടിലൻ ഗ്രൂപ്പ് സെൽഫി #thattasserykoottam എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യൂ.. നിങ്ങളുടെ കൂട്ടത്തിന് ഒപ്പമുള്ള പുതിയതും, പഴയതും ആയ ഫോട്ടോകൾ അയക്കാവുന്നതാണ്… അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചങ്ങായികൂട്ടങ്ങളെ കാത്തിരിക്കുന്നത് ഒരു ഗംഭീര സർപ്രൈസാണ്… അപ്പൊ വെഗായിക്കോട്ടെ !!!”. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. പ്രിയംവദ കൃഷ്ണൻ, വിജയ രാഘവൻ, സിദ്ദിഖ്, അപ്പു, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.