ഏറെനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ദിലീപും നാദിർഷയും ഒന്നിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക നാദിർഷ സംവിധായകനായി മുൻപ് ചിത്രങ്ങൾ ചെയ്തെങ്കിലും. പ്രിയ സുഹൃത്ത് ദിലീപുമായുള്ള ചിത്രം വരാത്തത് എന്തുകൊണ്ട് പല കോണിൽനിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഇരുവരും ഒന്നിക്കുന്നത്. കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടു കൂടി ചിത്രം തിയറ്ററുകളിൽ എത്തിക്കുവാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്ന് പുറത്ത് വരുന്ന മറ്റൊരു വാർത്ത ദിലീപ് ചിത്രത്തിൽ ഇരട്ടവേഷത്തിൽ എത്തുന്നു എന്നതാണ്. വർഷങ്ങൾക്കുശേഷമാണ് ഇരട്ട വേഷത്തിൽ ദിലീപ് ഒരു മുഴുനീള ചിത്രത്തിൽ എത്തുന്നത്, അതുകൊണ്ടുതന്നെ പ്രതീക്ഷയും വളരെ വലുതാണ്.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടെയ്നറായാണ് ചിത്രമൊരുക്കുന്നത്. തൊണ്ടിമൊതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് നേടിയ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന് വേണ്ടി തിരക്കഥ രചിക്കുന്നത്. നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അമർ അക്ബർ അന്തോണിയായിരുന്നു. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. താരതമ്യേന വലിയ താരങ്ങൾ ഒന്നുമില്ലാതെ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷൻ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു വമ്പൻ കളക്ഷൻ നേടി ബോക്സോഫീസിൽ വലിയ മാറിയിരുന്നു. രണ്ടു മികച്ച കോമഡി ചിത്രങ്ങൾക്ക് ശേഷമാണ് നാദിർഷ ജനപ്രിയ നായകനുമായി ഒന്നിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.