ഇന്നേക്ക് പതിനൊന്നു വർഷം മുൻപാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അപൂർവതകളിൽ ഒന്ന് മലയാള സിനിമയിൽ സംഭവിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒരുമിച്ചു അഭിനയിച്ച ട്വന്റി ട്വന്റി എന്ന ചിത്രം റിലീസ് ആയതു 2008 നവംബർ മാസത്തിൽ ആണ്. താര സംഘടനയായ അമ്മക്ക് വേണ്ടി നടൻ ദിലീപ് ആണ് ആ ചിത്രം നിർമ്മിച്ചത്. അതിൽ അഭിനയിച്ച താരങ്ങൾ ആരും പ്രതിഫലം മേടിക്കാതെ ആണ് ആ ചിത്രം ചെയ്തത് എന്ന പ്രത്യേകതയും ഉണ്ട്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം തിരക്കഥ രചിച്ച ആ ചിത്രം സംവിധാനം ചെയ്തത് ജോഷി ആയിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഓർമ്മ പുതുക്കി കൊണ്ട് ജനപ്രിയ നായകൻ ദിലീപ് ഇട്ട ഫേസ്ബുക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
ആ കൂട്ടായ്മയുടെ ഓർമ്മക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ പതിനൊന്നാം വാർഷികത്തിൽ ഓർമ്മ പുതുക്കുന്നത്. എന്നാൽ ഇന്ന് ദിലീപ് അമ്മ എന്ന താര സംഘടനയുടെ ഭാഗം അല്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ കേസിന്റെ വിചാരണ കഴിയും വരെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇനി കോടതി വിധി വന്നു ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് സംഘടനയുടെ ഭാഗം ആകാൻ കഴിയു. പതിനൊന്നു വർഷം മുൻപ് സംഘടനയുടെ പ്രധാന വക്താവ് ആയിരുന്ന ദിലീപ് ഇന്ന് ആ സംഘടനയുടെ പുറത്താണ് എന്നതിനെ ഇന്ന് ദിലീപ് ഇട്ട ഫേസ്ബുക് പോസ്റ്റുമായി ചേർത്ത് വായിച്ചേ പറ്റൂ.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും വലുതും ചെറുതുമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മനോജ് കെ ജയൻ, ഷമ്മി തിലകൻ, സിദ്ദിഖ്, മധു, ഇന്നസെന്റ്, മുകേഷ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തി. 2005 ൽ രാജമാണിക്യം എന്ന മമ്മൂട്ടി ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയതിനു ശേഷം മലയാളത്തിൽ ഉണ്ടായ ഇൻഡസ്ട്രി ഹിറ്റ് കൂടിയാണ് ട്വന്റി ട്വന്റി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.