ജനപ്രിയ നായകൻ ദിലീപ് മമ്മുക്കയെ ആദ്യമായി കണ്ടത് എന്നാണെന്നും ആ നിമിഷം വിവരിക്കുകയും ചെയ്യുകയാണ് ദിലീപ് ഇപ്പോൾ. താൻ ആദ്യമായി നേരിട്ട് കാണുന്ന ഹീറോ ആണ് മമ്മുക്ക എന്നാണ് ദിലീപ് പറയുന്നത്. താൻ സ്‌കൂളിൽ പഠിക്കുന്ന സമയത്തു തന്റെ വീടിന്റെ അടുത്ത് മമ്മുക്ക അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നു എന്നും അന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആണ് മമ്മൂട്ടി എന്ന നടനെ ആദ്യമായി കാണുന്നത് എന്നുമാണ് ദിലീപ് പറയുന്നത്. റീന എന്ന നടിയുടെ കഥാപാത്രത്തിനോട് ചായയും പുട്ടും ഒക്കെ മമ്മൂട്ടി കഴിക്കാൻ പറയുന്ന ഒരു രംഗം ആയിരുന്നു അന്ന് ഷൂട്ട് ചെയ്തു കൊണ്ടിരുന്നത് എന്നും ദിലീപ് ഓർത്തെടുക്കുന്നു.
അതിനു ശേഷം സിനിമയിലൂടെ മാത്രം കണ്ട മമ്മുക്കയെ ഒരിക്കൽ ഇൻസ്‌പെക്ടർ ബൽറാമിന്റെ സെറ്റിൽ കൊണ്ട് പോയി തന്റെ കൂട്ടുകാരൻ ജോർജ് കാണിച്ചു തന്നിരുന്നു എന്നും ദിലീപ് പറയുന്നു. അതിനു ശേഷം സൈന്യം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ അതിൽ ഒരു വേഷം ചെയ്യുമ്പോൾ ആണ് മമ്മുക്കയെ പരിചയപ്പെടുന്നത് എന്നും ടിവിയിൽ മിമിക്രി പരിപാടി അവതരിപ്പിക്കുന്ന തന്നെയും അബിയേയും മമ്മുക്ക വേഗം തിരിച്ചറിഞ്ഞു എന്നും ദിലീപ് പറയുന്നു. പിന്നീട് മഴയെത്തും മുൻപേ എന്ന കമൽ ചിത്രത്തിൽ മമ്മുക്ക അഭിനയിക്കുമ്പോൾ താൻ അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു എന്നതും ദിലീപ് ഓർത്തെടുക്കുന്നു.
പിന്നീട് മേഘം, രാക്ഷസ രാജാവ്, കമ്മത് ആൻഡ് കമ്മത് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിക്കുകയും അദ്ദേഹത്തെ വെച്ച് ചിത്രം നിർമ്മിക്കാൻ സാധിക്കുകയും ചെയ്തുവെന്നും ദിലീപ് പറയുന്നു. തനിക്കു മമ്മുക്ക ഒരു മൂത്ത ചേട്ടൻ പോലെ ആണെന്നും എന്ത് വിഷമവും തുറന്നു പറയാൻ പറ്റുന്നതും കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ തരുന്നതുമായ വ്യക്തിത്വങ്ങളിൽ ഒന്നാണെന്നും ദിലീപ് പറയുന്നു. ലാലേട്ടനൊപ്പം മലയാള സിനിമയിലെ അത്ഭുതങ്ങളിൽ ഒന്നാണ് മമ്മുക്ക എന്നും ദിലീപ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ജാക് ഡാനിയലിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.