ജനപ്രിയ നായകൻ ദിലീപ് തന്റെ രണ്ടാമത്തെ കുഞ്ഞായ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു കഴിഞ്ഞ ദിവസം. മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ ഉള്ളവർ അതിഥികൾ ആയെത്തിയ ചടങ്ങിൽ ഏവരുടെയും ശ്രദ്ധാ കേന്ദ്രം മഹാലക്ഷ്മിയും ചേച്ചി മീനാക്ഷിയും ആയിരുന്നു. ദിലീപ്- കാവ്യ ദമ്പതിമാരുടെ ആദ്യത്തെ കുഞ്ഞാണ് മഹാലക്ഷ്മി. ആദ്യ ഭാര്യ ആയ മഞ്ജു വാര്യരിൽ ദിലീപിന് ജനിച്ച കുട്ടിയാണ് മീനാക്ഷി. മഞ്ജുവിൽ നിന്നു വിവാഹ മോചനം നേടിയതിനു ശേഷം മീനാക്ഷി ദിലീപിന്റെ ഒപ്പമാണ് താമസിക്കുന്നത്. ഇപ്പോൾ ഭാര്യ കാവ്യയ്ക്കും മകൾ മീനാക്ഷിക്കും മഹാലക്ഷ്മിക്കും അവരുടെ മുത്തശ്ശിക്കും ഒപ്പമുള്ള തന്റെ ചിത്രം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്.
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ആ ചിത്രമാണ് ഇപ്പോൾ ദിലീപ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്തു നിന്നു മാറി നിൽക്കുകയാണ് കാവ്യ മാധവൻ. ഈ അടുത്തിടെ ആണ് കാവ്യ പൊതു പരിപാടികളിൽ ദിലീപിനൊപ്പം കൂടുതൽ ആയി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതുകൊണ്ട് കൂടി തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഫാമിലി ഫോട്ടോ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടുന്നതും.
ദിലീപിന്റെ പുതിയ ചിത്രമായ ജാക്ക് ഡാനിയൽ ഈ വരുന്ന നവംബർ ഏഴിന് റീലീസ് ചെയ്യും എന്നാണ് വിവരം. ദിലീപിനു ഒപ്പം ആക്ഷൻ കിംഗ് അർജ്ജുനും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സ്പീഡ് ട്രാക്ക്, എയ്ഞ്ചൽ ജോൺ എന്നീ ചിത്രങ്ങൾ ഒരുക്കിയ എസ് എൽ പുരം ജയസൂര്യ ആണ്. ഷിബു തമീൻസ് നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു ആക്ഷൻ ചിത്രമാണ്.
ഫോട്ടോ കടപ്പാട്: anoop upaasana photography
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.