Bigil Movie Review
മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഇന്ന് തന്റെ അന്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും മലയാള സിനിമാ ലോകവും ദിലീപിന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ ദിലീപ് ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ബിഗിൽ കാണാൻ ആണ് തീരുമാനിച്ചത്. അദ്ദേഹം ബിഗിൽ കാണാൻ തീയേറ്ററിൽ എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വിജയ് ആരാധകരുടെയും ദിലീപ് ആരാധകരുടെയും ഇടയിൽ പ്രചരിക്കുന്നുണ്ട്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്.
ദിലീപ് അഭിനയിച്ച സിദ്ദിഖ് ചിത്രമായ ബോഡി ഗാർഡ് തമിഴിലേക്ക് റീമേക് ചെയ്തപ്പോൾ വിജയ് ആണ് നായകൻ ആയി എത്തിയത്. കാവലൻ എന്ന ആ ചിത്രം വിജയ്ക്ക് തുടർ പരാജയങ്ങളിൽ നിന്ന് ഒരു മോചനം സമ്മാനിച്ചിരുന്നു. എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്ത ജാക്ക് ഡാനിയൽ ആണ് ദിലീപിന്റെ അടുത്ത റിലീസ്. ഈ വരുന്ന നവംബർ ഏഴിന് ജാക്ക് ഡാനിയൽ തീയേറ്ററുകളിൽ എത്തും. ഷിബു തമീൻസ് നിർമ്മിച്ച ജാക്ക് ഡാനിയലിൽ തമിഴ് സിനിമയുടെ ആക്ഷൻ കിംഗ് അർജുനും അഭിനയിക്കുന്നുണ്ട്. ഈ വർഷം ക്രിസ്മസിനും ദിലീപിന് റിലീസ് ഉണ്ട്. സുഗീത് ഒരുക്കുന്ന മൈ സാന്റാ എന്ന ചിത്രമാണ് അത്.
അതേ സമയം വിജയ് നായകനായ ബിഗിൽ ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിന്റെ വിജയത്തിലൂടെ വിജയ്- ആറ്റ്ലി ടീം ഹാട്രിക്ക് വിജയമാണ് നേടിയെടുത്തിരിക്കുന്നതു. സൂപ്പർ ഹിറ്റുകൾ ആയ തെരി, മെർസൽ എന്നിവ ആയിരുന്നു ഇവരുടെ മുൻ ചിത്രങ്ങൾ. ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ ആണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.