[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജനപ്രിയ നായകന്റെ മെഗാ മാസ് എൻട്രി; ബാന്ദ്ര ഒഫീഷ്യൽ റിലീസ് അപ്‌ഡേറ്റ് എത്തി

ജനപ്രിയ നായകന്റെ മെഗാ മാസ് എൻട്രി; ബാന്ദ്ര ഒഫീഷ്യൽ റിലീസ് അപ്‌ഡേറ്റ് എത്തി.

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അരുൺ ഗോപി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. ഒരു മാസ്സ് ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായി ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ദിലീപ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ദിലീപിന് വേണ്ടി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചനയിൽ പങ്കാളിയായിട്ടുള്ള ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഒഫീഷ്യലായി പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന നവംബർ മാസത്തിലാണ് ബാന്ദ്ര ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. നവംബർ പത്തിന് ആയിരിക്കും ഈ ചിത്രമെത്തുകയെന്ന് സൂചനയുണ്ട്. വിക്രം വേദ, ഒടിയൻ, ആർഡിഎക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സാം സി എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന ഭാട്ടിയയാണ്.

1990 കളിൽ ബോളിവുഡിൽ നടന്ന, ദിവ്യ ഭാരതി എന്ന സൂപ്പർ നായികാതാരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കഥയാണ് ബാന്ദ്ര പറയുന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വാർത്തകൾ പറയുന്നുണ്ടെങ്കിലും, അത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭ്യമല്ല. തമിഴ് സൂപ്പർ താരം ശരത് കുമാർ, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ്‌ ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, നീൽ നിതിൻ മുകേഷ് എന്നിവരും ബാന്ദ്രയുടെ താരനിരയിലുണ്ട്. ഷാജി കുമാർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷനാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.