ജനപ്രിയ നായകന്റെ മെഗാ മാസ് എൻട്രി; ബാന്ദ്ര ഒഫീഷ്യൽ റിലീസ് അപ്‌ഡേറ്റ് എത്തി.
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അരുൺ ഗോപി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. ഒരു മാസ്സ് ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായി ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ദിലീപ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ദിലീപിന് വേണ്ടി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചനയിൽ പങ്കാളിയായിട്ടുള്ള ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് ഒഫീഷ്യലായി പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന നവംബർ മാസത്തിലാണ് ബാന്ദ്ര ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. നവംബർ പത്തിന് ആയിരിക്കും ഈ ചിത്രമെത്തുകയെന്ന് സൂചനയുണ്ട്. വിക്രം വേദ, ഒടിയൻ, ആർഡിഎക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സാം സി എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന ഭാട്ടിയയാണ്.
1990 കളിൽ ബോളിവുഡിൽ നടന്ന, ദിവ്യ ഭാരതി എന്ന സൂപ്പർ നായികാതാരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കഥയാണ് ബാന്ദ്ര പറയുന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വാർത്തകൾ പറയുന്നുണ്ടെങ്കിലും, അത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭ്യമല്ല. തമിഴ് സൂപ്പർ താരം ശരത് കുമാർ, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ് ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, നീൽ നിതിൻ മുകേഷ് എന്നിവരും ബാന്ദ്രയുടെ താരനിരയിലുണ്ട്. ഷാജി കുമാർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷനാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.