ബ്ലോക്ക്ബസ്റ്ററായ രാമലീല എന്ന ചിത്രമൊരുക്കിയാണ് അരുൺ ഗോപിയെന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും അരുൺ ഗോപി ഒരുക്കിയിരുന്നു. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് അരുൺ ഗോപി. ദിലീപ് തന്നെ നായകനായി എത്തുന്ന ഈ പുതിയ ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. തെന്നിന്ത്യൻ സൂപ്പർ നായികയായ തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. തമന്നയും ഈ ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ചിത്രമായ സാറ്റർഡേ നൈറ്റ് നിർമ്മിച്ചിരിക്കുന്നതും അദ്ദേഹമാണ്.
ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിക്രം വേദ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാം സി എസ് ആണ്. വിവേക് ഹർഷനാണ് ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു മാസ്സ് ചിത്രമാണിതെന്നാണ് സൂചന. ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ 147 ആം ചിത്രമാണ് ഇത്. ഇത് കൂടാതെ ദിലീപ് ഇപ്പോൾ ചെയ്യുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ്. ദിലീപിനൊപ്പം അനുപം ഖേർ, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.