കൊച്ചിയില്‍ പ്രശസ്ഥ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തീരുമാനം മലയാള സിനിമ ലോകം ഉറ്റു നോക്കിയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയും കുറ്റം ആരോപിക്കപ്പെട്ട ദിലീപും അമ്മയുടെ അംഗങ്ങള്‍ ആയതിനാല്‍ അമ്മ ആരുടെ ഭാഗത്ത് നില്‍ക്കും എന്നാണ് മറ്റ് അംഗങ്ങളും നോക്കുന്നത്.
മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണ്ണായക യോഗം പുരോഗമിക്കുകയാണ്. വനിതാ സംഘടനയുടെ മാര്‍ച്ച് മമ്മൂട്ടിയുടെ വസതിയ്ക്ക് നേരെ ഉണ്ടാകുമെന്ന വാര്‍ത്ത വന്നതിനാല്‍ കൊച്ചിയിലെ മമ്മൂട്ടിയുടെ വസത്തിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പനി മൂര്‍ച്ഛിച്ചു കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുന്ന ഇന്നസന്‍റ് പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ അമ്മയുടെ നിലപാട് വ്യക്തമാക്കും.
കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനാല്‍ ഉടന്‍ തന്നെ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു.
അമ്മ സുതാര്യമായ ഒരു സംഘടന ആണെന്നും ശക്തമായ നടപടി തന്നെ അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നും ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.