[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജനപ്രിയ നായകന്റെ പുതിയ ചിത്രം വരുന്നു; സൂപ്പർ ഹിറ്റ് ടീം വീണ്ടും..!

ജനപ്രിയ നായകൻ ദിലീപ് നായക വേഷം ചെയുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റാഫി വീണ്ടും ദിലീപിനൊപ്പം എത്തുന്ന ഈ ചിത്രത്തിന്റെ പേര് വോയ്സ് ഓഫ് സത്യനാഥൻ എന്നാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീപിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്. ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും ഇതിൽ ദിലീപിനൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണെങ്കിൽ, ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്‌ ആണ്. ഷമീർ മുഹമ്മദ് ആണ് വോയ്സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കു വെച്ചു കൊണ്ട് നിർമ്മാതാവ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ദീർഘകാലത്തെ ആഗ്രഹത്തിനും ശ്രമത്തിനും സാക്ഷാത്കാരം, ബാദുഷ സിനിമാസ് ഉദിക്കുകയാണ്. ആദ്യ സിനിമ വോയ്സ് ഓഫ് സത്യനാഥൻ – ബാദുഷ സിനിമാസിൻ്റെ ആദ്യ നിർമാണ സംരംഭം. ഒപ്പം പ്രിയപ്പെട്ട ദിലീപേട്ടൻ്റെ ഗ്രാൻഡ് പ്രൊഡക്ഷൻസുമുണ്ട്, സുഹൃത്തുക്കളായ ഷിനോയ് മാത്യുവും പ്രിജിൻ ജെ.പി.യുമുണ്ട്.
റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
.

webdesk

Recent Posts

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

17 hours ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

2 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

3 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

3 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

This website uses cookies.