മെഗാ സ്റ്റാർ മമ്മൂട്ടിയും ജനപ്രിയ നായകൻ ദിലീപും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുന്നത്. പ്രശസ്ത നടൻ സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷ ചടങ്ങിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ ഉള്ള ചിത്രമാണ് ഇപ്പോൾ ആരാധർക്കിടയിൽ പ്രചരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷമാണു ദിലീപും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വരുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപതിനായ ശേഷം താര സംഘടനയായ അമ്മയിൽ നിന്ന് ദിലീപ് പുറത്തായിരുന്നു. ആ സംഭവത്തിനു ശേഷം മലയാളത്തിലെ മറ്റു വലിയ താരങ്ങൾക്കൊപ്പം ദിലീപ് പങ്കെടുത്ത ചടങ്ങുകളും മറ്റും വളരെ കുറവാണു. സലിം കുമാറിനോട് വലിയ അടുപ്പം പുലർത്തുന്ന മമ്മൂട്ടിയും ദിലീപും ഏറെ കാലത്തിനു ശേഷം ഒരുമിച്ചു ഒരു ചടങ്ങിൽ പങ്കെടുത്തതും ഇപ്പോഴാണ്.
ജോഷി ഒരുക്കിയ സൈന്യം, പ്രിയദർശൻ സംവിധാനം ചെയ്ത മേഘം, വിനയൻ ഒരുക്കിയ രാക്ഷസ രാജാവ്, തോംസൺ സംവിധാനം ചെയ്ത കമ്മത് ആൻഡ് കമ്മത് എന്നീ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടിയും ദിലീപും. ഇന്നലെ നടന്ന സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിൽ ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും ഉണ്ടായിരുന്നു. ഇവരുടെ വിവാഹ ചടങ്ങിലും പങ്കെടുത്ത സൂപ്പർ താരമാണ് മമ്മൂട്ടി. ഏതായാലും ഇവരെ ഒരുമിച്ചു കണ്ട ആരാധകർ ഏറെ ആവേശത്തിലാണ്. ഒരിക്കൽ കൂടി ദിലീപ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുമോ എന്ന ആകാംഷയിൽ ആണ് രണ്ടു പേരുടേയും ആരാധകർ. ദിലീപിനും മമ്മൂട്ടിക്കും ഈ വർഷം ഇനി രണ്ടു റിലീസുകൾ കൂടിയുണ്ട്. ജാക്ക് ഡാനിയൽ, മൈ സാന്റാ എന്നീ ചിത്രങ്ങളും ആയി ദിലീപ് എത്തുമ്പോൾ, മാമാങ്കം, ഷൈലോക്ക് എന്നീ ചിത്രങ്ങളും ആയി മമ്മൂട്ടിയും എത്തും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.