ജനപ്രിയ നായകൻ ദിലിപിന് വീണ്ടും പെൺകുഞ്ഞു പിറന്നു. ദിലീപ്- കാവ്യാ മാധവൻ ദമ്പതികൾക്കാണ് പെൺകുഞ്ഞു പിറന്നിരിക്കുന്നതു. ആദ്യ ഭാര്യ മഞ്ജു വാര്യരിൽ ദിലീപിന് മീനാക്ഷി എന്നൊരു മകൾ ഉണ്ട്. മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിനു ശേഷം മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പമാണ്. മഞ്ജുവുമായി വേർപിരിഞ്ഞതിനു ശേഷം 2016 ഇൽ ആണ് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. 2016 നവംബർ 25 നു ആയിരുന്നു ദിലീപ്- കാവ്യാ വിവാഹം നടന്നത്. കാവ്യാ മാധവന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. നിഷാൽ ചന്ദ്ര എന്ന വ്യക്തിയുമായി ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം. എന്നാൽ അതിനു അധിക നാൾ ആയുസുണ്ടായില്ല. എന്നാൽ അതോടെ നേരത്തെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ദിലീപ്- കാവ്യാ ബന്ധത്തെ കുറിച്ച് കൂടുതൽ കഥകൾ വരാൻ തുടങ്ങുകയും അത് ദിലീപ്- മഞ്ജു വാര്യർ ബന്ധം വേർപിരിയുന്നതു വരെ എത്തിച്ചേരുകയും ചെയ്തു.
ഒരു മാസം മുൻപ് പൂർണ്ണ ഗർഭിണയായ കാവ്യാ മാധവന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം കാവ്യയുടെ ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ ആയിരുന്നു അത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ അഭിനയ രംഗത്ത് നിന്ന് പൂർണ്ണമായും പിൻവാങ്ങി. ഏതായാലും മീനാക്ഷിക്ക് കൂട്ടായി ഒരു അനിയത്തിക്കുട്ടി കൂടെ വന്നതോടെ ഏറെ സന്തോഷത്തിലാണ് ദിലീപും കുടുംബവും. മീനാക്ഷിയും കാവ്യാ മാധവനും തമ്മിൽ വളരെ അടുപ്പമാണ് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കൻ, ബി ഉണ്ണികൃഷ്ണൻ ചിത്രം എന്നിവയാണ് ദിലീപ് ഇപ്പോൾ ചെയ്യുന്ന പ്രൊജെക്ടുകൾ. ബി ഉണ്ണികൃഷ്ണൻ – ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് അടുത്തയാഴ്ച റിലീസ് ചെയ്യും.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.