മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ് ഇന്ന് കൊച്ചിയിൽ നടക്കുകയാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് പ്രധാനമായും മീറ്റിങ്ങിൽ നടക്കുന്നത്. ആലുവ പോലീസ് സ്റ്റേഷനിൽ നീണ്ട 12 മണിക്കൂറിലെ ചോദ്യം ചെയ്യലിന് ശേഷം നടൻ ദിലീപും മീറ്റിങിന് എത്തുന്നുണ്ട്.
അമ്മയുടെ രണ്ട് മക്കളാണ് ഈ കേസിൽ അകപ്പെട്ടിരിക്കുന്നത്. രണ്ടുപേരും ഒരുപാട് അനുഭവിച്ചു. താൻ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ദിലീപ് മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.
പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയില്ല. ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് തന്നെ കുഴപ്പിക്കല്ലേയെന്നും ദിലീപ് കൂട്ടി ചേർത്തു. താൻ കൊടുത്ത പരാതിയെ കുറിച്ച് വിശദമായ മൊഴി എടുത്തുവെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു എന്നും ദിലീപ് വ്യക്തമാക്കി.
അതേ സമയം ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന മഞ്ജു വാര്യാര്‍ അമ്മ മീറ്റിങ്ങിന് എത്തില്ലെന്ന് അറിയിച്ചു. വ്യക്തിപരമായ അസൌകര്യം മൂലമാണ് തനിക്ക് എത്താന്‍ കഴിയാത്തത് എന്ന് മഞ്ജു വാര്യാര്‍ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.