ക്വീൻ എന്ന ഹിറ്റ് ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ഡിജോ ജോസ് ആന്റണി. അതിനു ശേഷം അദ്ദേഹം ഒരുക്കിയ ജനഗണമന എന്ന ചിത്രം ഈ കഴിഞ്ഞ വ്യാഴമാണ് റിലീസ് ആയതു. ആഗോള റിലീസ് ആയെത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി സൂപ്പർ വിജയത്തിലേക്കാണ് മുന്നേറുന്നത്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം കാലിക പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുണ്ടാവും എന്നത് വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും ജനഗണമനക്കു ശേഷം മറ്റൊരു വമ്പൻ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിജോ. ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് പള്ളി ചട്ടമ്പി എന്നാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് എസ് സുരേഷ് ബാബു ആണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം, 1957 – 1958 കാലഘട്ടത്തിൽ നടന്ന വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. സുജിത് സാരംഗ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കാൻ പോകുന്നത് ജേക്സ് ബിജോയ് ആണ്. ശ്രീജിത്ത് സാരംഗ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. നേരത്തെ ഷൂട്ടിംഗ് പ്ലാൻ ചെയ്ത ഈ ചിത്രം കോവിഡ് പശ്‌ചാത്തലത്തിൽ ആണ് ഷൂട്ടിംഗ് വൈകിയത്. ഇപ്പോൾ എല്ലാം സാധാരണ നിലയിലായി വരുന്ന സാഹചര്യത്തിൽ ഒരുപാട് വൈകാതെ തന്നെ ഈ ചിത്രം ആരംഭിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.