മലയാളത്തിലെ യുവ താരങ്ങളിലൊരാളായ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ധ്യാൻ പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന പുതിയ ചിത്രമാണ് ഉടൽ. ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതിൽ തന്നെ ധ്യാനും നായികാ വേഷം ചെയ്‌ത നടി ദുർഗാ കൃഷ്ണയും തമ്മിലുള്ള ഒരു കിടപ്പറ രംഗവും ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറയുന്ന രസകരമായ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി മാറുകയാണ്. ഈ ചിത്രത്തിലെ കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ധ്യാൻ പറയുന്നതാണ് കൂടുതൽ വൈറലായി മാറിയത്.
അത്തരം ഒരു സീൻ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നത് കൊണ്ടും, ഒപ്പമഭിനയിച്ച നടി ദുർഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാൻ സാധിച്ചുവെന്നാണ് ധ്യാൻ പറയുന്നത്. ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാൻ രസകരമായി പറയുന്നു. പണ്ട് ഇത്തരം സീനുകൾ കാമറ ട്രിക്ക് ആണെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്നു മനസ്സിലായപ്പോഴാണ് സിനിമയോട് തനിക്ക് കൂടുതൽ ഇഷ്ടവും ആഗ്രഹവും തോന്നിയതെന്ന് ധ്യാൻ രസകരമായി അവതരിപ്പിക്കുന്നതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി ജോസഫുമഭിനയിക്കുന്നുണ്ട്. മെയ് ഇരുപതിനാണ് ഉടൽ റിലീസ് ചെയ്യാൻ പോകുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.