മലയാള സിനിമയിലെ ഇതിഹാസങ്ങളിലൊരാളാണ് നടനും സംവിധായകനും രചയിതാവുമായ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇപ്പോൾ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. മൂത്ത മകൻ വിനീത് ശ്രീനിവാസനും ഇളയ മകൻ ധ്യാൻ ശ്രീനിവാസനും അഭിനേതാക്കളായും രചയിതാക്കളായും സംവിധായകരായും മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി- നയൻതാര ടീമൊന്നിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ധ്യാൻ ഒരു ചിത്രമൊരുക്കിയിട്ടില്ല. ഇപ്പോൾ അഭിനേതാവെന്ന നിലയിൽ തിരക്കിലാണ് ധ്യാൻ ശ്രീനിവാസൻ. അദ്ദേഹം പ്രധാന വേഷത്തിലെത്തിയ ഉടൽ എന്ന ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.
അതിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്മിബീറ്റിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ പുതിയ സിനിമാ പ്ലാനുകളെ കുറിച്ച് സംസാരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. ലാലേട്ടൻ ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലായതു കൊണ്ട്, അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തി. കോവിഡ് ലോക്ക് ഡൌൺ സമയത്ത് താൻ കമ്മിറ്റ് ചെയ്തത് ഏകദേശം 22 ചിത്രങ്ങളാണെന്നും, അതിൽ ഓരോന്നായി ഇപ്പോൾ അഭിനയിച്ചു തീർത്ത് കൊണ്ടിരിക്കുകയാണെന്നും ധ്യാൻ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – ശ്രീനിവാസൻ ടീം. വിനീത് ശ്രീനിവാസനും ഒരു മോഹൻലാൽ ചിത്രമൊരുക്കാനുള്ള പ്ലാനിലാണെന്നു വാർത്തകൾ വന്നിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.