[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘’ഒരു വടക്കൻ തേരോട്ടം’’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നായക കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ഒരു റൊമാന്റിക് ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ എന്ന സൂചന നൽകുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണനുമാണുള്ളത്

ധ്യാൻ ശ്രീനിവാസന് പുറമെ , തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ, പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ, മാളവിക മേനോൻ .സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, ദിനേശ് പണിക്കർ,സോഹൻ സീനുലാൽ, സോപാനം,കലേഷ്, അംബിക മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും   തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണൻ്റെ മകൻ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “ഒരു വടക്കൻ തേരോട്ടം”.

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്ന് സംഗീതം പകർന്ന ഗാനം,ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ ആലപിക്കുന്നു.

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ , സംഭാഷണം  നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്- സുര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്-സനൂപ് എസ്,സുനിൽ നായർ, ദിനേശ് കുമാർ,സുരേഷ് കുമാർ, ബാബുലാൽ, പ്രൊജക്ട് ഹെഡ്- മോഹൻ ( അമൃത ) എഡിറ്റിങ്ങ്-ജിതിൻ ഡി കെ, കലാ സംവിധാനം- ബോബൻ ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനംഗായകർ-ഹരിശങ്കർ വസുദേവ്കൃഷ്ണ, നിത്യാ മാമൻ,ശ്രീജ ദിനേശ്,ബാക്ക് ഗ്രൗണ്ട് സ്കോർ-നവനീത്, സൗണ്ട് ഡിസൈൻ- സിനോയ് ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ-എസ്സാ കെ എസ്തപ്പാൻ, കളറിസ്റ്റ്-സി പി രമേശ് മേക്കപ്പ്-സിനൂപ് രാജ്കോസ്റ്റ്യൂംസ്-സൂര്യ ശേഖർ,സ്റ്റിൽസ്-ഷുക്കു പുളിപ്പറമ്പിൽ ഡിസൈനർ-അമൽ രാജു, സ്റ്റുഡിയോ-ഏരീസ് വിസ്മയാസ് മാക്സ്, സൗണ്ട് റെക്കോർഡിസ്റ്റ്- ഫ്രാൻസിസ് സി ഡേവിഡ്,ചീഫ് അസോസിയേറ്റ് ഡയരക്ടർ-വിഷ്ണു ചന്ദ്രൻ,വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ-എ എസ് ദിനേശ്. വാഴൂർ ജോസ്, ഐശ്വര്യ രാജ്.ഡിജിറ്റൽ മാർക്കറ്റിംഗ്:പബ്ലിസിറ്റി ഐഡിയ

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

2 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

7 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

1 week ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.