ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘’ഒരു വടക്കൻ തേരോട്ടം’’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നായക കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ഒരു റൊമാന്റിക് ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ എന്ന സൂചന നൽകുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണനുമാണുള്ളത്
ധ്യാൻ ശ്രീനിവാസന് പുറമെ , തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ, പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ, മാളവിക മേനോൻ .സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, ദിനേശ് പണിക്കർ,സോഹൻ സീനുലാൽ, സോപാനം,കലേഷ്, അംബിക മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണൻ്റെ മകൻ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “ഒരു വടക്കൻ തേരോട്ടം”.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്ന് സംഗീതം പകർന്ന ഗാനം,ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ ആലപിക്കുന്നു.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ , സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്- സുര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്-സനൂപ് എസ്,സുനിൽ നായർ, ദിനേശ് കുമാർ,സുരേഷ് കുമാർ, ബാബുലാൽ, പ്രൊജക്ട് ഹെഡ്- മോഹൻ ( അമൃത ) എഡിറ്റിങ്ങ്-ജിതിൻ ഡി കെ, കലാ സംവിധാനം- ബോബൻ ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനംഗായകർ-ഹരിശങ്കർ വസുദേവ്കൃഷ്ണ, നിത്യാ മാമൻ,ശ്രീജ ദിനേശ്,ബാക്ക് ഗ്രൗണ്ട് സ്കോർ-നവനീത്, സൗണ്ട് ഡിസൈൻ- സിനോയ് ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ-എസ്സാ കെ എസ്തപ്പാൻ, കളറിസ്റ്റ്-സി പി രമേശ് മേക്കപ്പ്-സിനൂപ് രാജ്കോസ്റ്റ്യൂംസ്-സൂര്യ ശേഖർ,സ്റ്റിൽസ്-ഷുക്കു പുളിപ്പറമ്പിൽ ഡിസൈനർ-അമൽ രാജു, സ്റ്റുഡിയോ-ഏരീസ് വിസ്മയാസ് മാക്സ്, സൗണ്ട് റെക്കോർഡിസ്റ്റ്- ഫ്രാൻസിസ് സി ഡേവിഡ്,ചീഫ് അസോസിയേറ്റ് ഡയരക്ടർ-വിഷ്ണു ചന്ദ്രൻ,വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ-എ എസ് ദിനേശ്. വാഴൂർ ജോസ്, ഐശ്വര്യ രാജ്.ഡിജിറ്റൽ മാർക്കറ്റിംഗ്:പബ്ലിസിറ്റി ഐഡിയ
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.