[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇപ്പോൾ ആ ജില്ലയിലെ മുഴുവൻ ആൾക്കാരുടെയും തെറി കേൾക്കേണ്ട അവസ്ഥയാണ്; പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ

അഭിമുഖങ്ങളിലൂടെയും അതിൽ പറയുന്ന രസകരമായ ഉത്തരങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സംസാര ശൈലിക്ക് ഒട്ടേറെ ആരാധകരുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലഭിക്കുന്ന സൈബർ ആക്രമണങ്ങളും ട്രോളുകളും. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ധ്യാൻ നൽകിയ ഒരഭിമുഖത്തിൽ ഒരു പ്രത്യേക നാടിനേയും അവിടെയുള്ളവരേയും അപമാനിച്ചു എന്ന പ്രചാരണം നടക്കുകയും, അതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണം നേരിടുകയുമാണ് ധ്യാൻ. ആ വിഷയത്തിൽ തന്റെ ഭാഗം കൃത്യമായി വിശദീകരിച്ചു കൊണ്ട് അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ധ്യാൻ കുറിച്ച വാക്കുകൾ ഇങ്ങനെ, ” ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്..ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം നിങ്ങളിൽ പലർക്കും വിഷമമുണ്ടാക്കി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ പോസ്റ്റ്. ആ ഇന്റർവ്യൂ കണ്ടു കാണുമല്ലോ..? കോവിഡ് കാലത്തെ ഷൂട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു അതിലെ ചോദ്യം. എന്റെ കൂടെ ഉണ്ടായിരുന്ന ഗോവിന്ദ് പറഞ്ഞത് ഇതായിരുന്നു.. ഒരു മലയുടെ മുകളിൽ കയറിയതിന് പിന്നെ അവിടെ തന്നെ ആയിരുന്നു. കൊറോണ വന്നത് പോലും അറിയാത്ത ആൾക്കാരാണ് അവിടെ എന്നാണ് ഞാൻ പറഞ്ഞ കാര്യം.

കോഴിക്കോട്, നിലമ്പൂർ, മുക്കം, തിരുവമ്പാടി, ആനക്കാംപൊയിൽ, പൂവാറംതോട്‌ എന്നിങ്ങനെ പല സ്ഥലങ്ങളിലാണ് ഞങ്ങൾ ആ സിനിമ ഷൂട്ട് ചെയ്‌തത്‌. തിരുവമ്പാടിയും പൂവാറംതോടും കഴിഞ്ഞ് ഒരു കുന്നിന്റെ മുകളിലുള്ള വീട്ടിലായിരുന്നു പകുതിയോളം ദിവസം ഷൂട്ടിംഗ് നടത്തിയത്. അവിടെ അധികം വീടുകൾ ഇല്ലാത്തതിനാൽ ആൾക്കാരും പൊതുവേ കുറവായിരുന്നു. കൊറോണ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയം ആയിരുന്നിട്ട് പോലും ചുറ്റുവട്ടത്തുള്ള ആരും തന്നെ മാസ്‌ക് വെച്ചതായി കണ്ടില്ല. ഒരു ദിവസം അവിടെ ഷൂട്ട് കാണാൻ വേണ്ടി വന്ന കുറച്ചു പിള്ളേരോട് “ഡാ ഇവിടെ ആരും മാസ്‌ക് ഒന്നും വെക്കാറില്ലേ?” എന്ന് ഞാൻ ചോദിച്ചു. എന്ത് മാസ്‌ക് ചേട്ടാ എന്ന് അവർ തിരിച്ചു ചോദിച്ചു. നിങ്ങൾ കൊറോണ വന്നതൊന്നും അറിഞ്ഞില്ലേ എന്ന് ഞാൻ അപ്പോൾ ചോദിച്ചു. തിരിച്ച് അവൻ എന്നോട് അല്ല നിങ്ങളും വെച്ചിട്ടില്ലല്ലോ? നിങ്ങളും അറിഞ്ഞില്ലേ ഭായ്? എന്ന് ഒരു മറുചോദ്യം. ഞാനും ചിരിച്ചു.. അവരും ചിരിച്ചു. ഒരു ഫോട്ടോ എടുത്തു പോയി. ഞാൻ ഈ പറഞ്ഞതും ഉദ്ദേശിച്ചതുമായ സ്ഥലം ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഒതുങ്ങി നിൽക്കുന്ന കുറച്ച് ഉള്ളിലേക്ക് കയറി നിൽക്കുന്ന സ്ഥലമാണ്. താഴോട്ട് വന്നാലാണ് തിരുവമ്പാടി ടൗണും മുക്കവുമെല്ലാം. അവിടെ ഒക്കെ ഉള്ള എല്ലാവരും തന്നെ മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്‌തിരുന്നു. പിന്നീട് കോഴിക്കോട് ഉൾപ്പെടെ ആ ജില്ലയിലെ പല ഭാഗങ്ങളിൽ ആ സിനിമ ഷൂട്ട് ചെയ്യുകയും ചെയ്‌തു. ഇപ്പോൾ ആ ജില്ലയിലെ മുഴുവൻ ആൾക്കാരുടെയും തെറി കേൾക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. “ഡാ ചെറ്റേ കോഴിക്കോട് ഓണംകേറാ മൂലയാണോടാ..?, മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..? ഇനി നീ തിരുവമ്പാടിക്ക് വാ.. കാണിച്ച് തരാം..” എന്നിങ്ങനെ ആ ജില്ല വിട്ട് മലപ്പുറത്ത് നിന്നും നിലമ്പൂർ നിന്നുമെല്ലാം തെറിയാണ്. ക്ലൈമാക്സ് ഷൂട്ട് ചെയ്‌തത്‌ നിലമ്പൂർ ആയിരുന്നു..!

ഞാൻ അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്.. കണ്ണൂർക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ സ്വന്തം നാട്ടിൽ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്നേഹക്കൂടുതൽ തന്നെയുള്ളു. വെറുപ്പിക്കാൻ വെറും 2 സെക്കൻഡ് മതി. ഞാൻ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ.. ഇനി ഇപ്പോൾ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആൾക്കാരോട് നന്ദിയും സ്‌നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആൾക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു. അപ്പോൾ പറഞ്ഞ് വന്നത് ഒരു ഇന്റർവ്യൂവിന്റെ ഒരു ചെറിയ ഭാഗം മാത്രം കട്ട് ചെയ്‌ത്‌ പ്രചരിപ്പിച്ചത് കൊണ്ട് ഞാനും ഒരു ഇന്റർവ്യൂവിന്റെ ചെറിയ ഭാഗം കട്ട് ചെയ്‌ത്‌ ഇതിന്റെ താഴെ കൊടുക്കുന്നുണ്ട്. അത് കൂടെ ഒന്ന് കാണണം..! അതേ ദിവസം കൊടുത്ത മറ്റൊരു ഇന്റർവ്യൂ.. നല്ലത് പറയുന്നത് കേൾക്കാൻ പൊതുവേ ആളുകൾ കുറവാണ്..!”.

webdesk

Recent Posts

‘ഒരു കട്ടിൽ ഒരു മുറി’ എന്ത് കൊണ്ട് ‘ ഒരു മുറി ഒരു കട്ടിൽ’ ആയില്ല; മനസ്സ് തുറന്ന് രഘുനാഥ് പലേരി

പ്രശസ്ത രചയിതാവ് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ' ഒരു കട്ടിൽ ഒരു മുറി'…

4 hours ago

100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ്

100 കോടി പിന്നിട്ടിട്ടും A.R.M ൻ്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ…

12 hours ago

കൺവിൻസിംഗ് സ്റ്റാർ അല്ല, ഇനി മരണ മാസ്സ് സ്റ്റാർ ആയി സുരേഷ് കൃഷ്ണ; റൈഫിൾ ക്ലബിലെ ലുക്ക് പുറത്ത്

കൺവിൻസിങ് സ്റ്റാർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് പ്രശസ്ത മലയാള താരം സുരേഷ് കൃഷ്ണ. അതീവ…

12 hours ago

ഖാലിദ് റഹ്മാന്റെ നസ്‌ലൻ ചിത്രം ‘ആലപ്പുഴ ജിംഖാന’

'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ…

13 hours ago

നസ്ലൻ – കല്യാണി പ്രിയദർശൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ്- ആസിഫ് അലി ടീം ?

നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.…

14 hours ago

18 വർഷത്തിന് ശേഷം ഒരു രഘുനാഥ് പലേരി ചിത്രം; പ്രതീക്ഷകളേറ്റി ‘ഒരു കട്ടിൽ ഒരു മുറി’

മലയാള സിനിമയിലെ മികച്ച എഴുത്തുകാരുടെ നിരയിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചയാളാണ് രഘുനാഥ് പലേരി. മലയാള സിനിമയിലെ ക്ലാസ്സിക്കുകൾ പലതും പിറന്ന…

16 hours ago

This website uses cookies.