ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി.ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.
മാരി സെൽവരാജ് ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്, എന്റെ അഞ്ചാമത്തെ ചിത്രം ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്റ്റുഡിയോസും അപ്പ്ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
പ്രൊഡക്ഷൻ ഹൗസ് അപ്പ്ളോസ് സോഷ്യൽ കുറിച്ചത് ഇപ്രകാരം, “ചില പങ്കാളിത്തങ്ങൾ ഗെയിമിനെ പുനർനിർവചിക്കുന്നു, ഇത് അതിലൊന്നാണ്”. മാരി സെൽവരാജിന്റെ ഇതിഹാസ സ്‌പോർട്‌സ് നാടകത്തിനായി നീലം സ്റ്റുഡിയോസും ചേർന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് വിധേയമായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ചിത്രീകരിക്കും. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സംവിധായകൻ പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ‘ആദിത്യ വർമ്മ’, ‘മഹാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും. 2024 മാർച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.