നാളെയാണ് മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന ഈ ചിത്രം, വമ്പൻ ഹൈപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ അഡ്വാൻസ് ബുക്കിങ് സ്റ്റാറ്റസ് തന്നെ രണ്ടര കോടിയും കടന്ന് മുന്നേറുന്നത് തന്നെ ആ ഹൈപ്പിനു തെളിവാണ്. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായതും ചിത്രത്തിന് പിന്നിലുള്ള ഹൈപ്പിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ആവേശം കൂട്ടുന്ന മറ്റൊരു വാർത്ത കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ തമിഴിലെ ഒരു പ്രശസ്ത യുവതാരം അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ചെറുതാണെങ്കിലും വളരെ ശ്കതമായ ഒരതിഥി വേഷമാണ് ആ താരം ചെയ്യുന്നതെന്നും, കിംഗ് ഓഫ് കൊത്തക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവാനുള്ള സാദ്ധ്യതകൾ തുറന്നിടുന്ന അതിഥി വേഷം കൂടിയാണ് അതെന്നുമാണ് സൂചന. തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ മകനും തമിഴിലെ യുവതാരവുമായ ധ്രുവ് വിക്രമാണ് ആ അതിഥി വേഷം ചെയ്യുന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ദുൽഖർ സൽമാനും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ പാൻ ഇന്ത്യൻ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷിയും, രചിച്ചത് അഭിലാഷ് എൻ ചന്ദ്രനുമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നുണ്ട്
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.