ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ ‘എൽ ജി എം’ ജൂലൈ 28ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്.
ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നദിയാമൊയ്തു ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ ‘എൽ ജി എം’ ൽ ഹരീഷ് കല്യാൺ, ഇവാന എന്നിവർ നായകനും നായികയും ആയി എത്തുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും.
സംവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ ” നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി”.
ചിത്രത്തിൻറ്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷൻസാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും. പി ആർ ഒ – ശബരി.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.