തമിഴകത്തിന്റെ ദളപതി വിജയ് നാളെയാണ് തന്റെ ജന്മദിനം ആഘോഷിക്കുന്നത്. അതിന്റെ ആഘോഷം ഇന്ന് മുതൽ തന്നെ ആരാധകർ സോഷ്യൽ മീഡിയയിലും പുറത്തും തുടങ്ങിക്കഴിഞ്ഞു. ദളപതിയുടെ ജന്മദിനം പ്രമാണിച്ചു ഒട്ടേറെ പുത്തൻ അപ്‌ഡേറ്റുകൾ പുറത്തു വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിന്റെ ഭാഗമായി തന്നെ ഇന്ന് വൈകുന്നേരം ദളപതി 66 ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വമ്പൻ വാർത്തയാണ് വരുന്നത്. നാളെ ദളപതിയുടെ ജന്മദിനം പ്രമാണിച്ചു ഒരു ചിത്രം പ്രഖ്യാപിക്കപ്പെടുമെന്നും ആ ചിത്രം നിർമ്മിക്കാൻ പോകുന്നത് ഇന്ത്യൻ ക്രിക്കറ്റിലേക്കു രണ്ട് ലോക കിരീടങ്ങൾ കൊണ്ട് വന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ എം എസ് ധോണിയാണെന്നുമാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമാ നിർമ്മാണ രംഗത്തേക്ക് ധോണി വരുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ആദ്യം കേട്ടത് ഒരു ബോളിവുഡ് ചിത്രം നിർമ്മിച്ച് കൊണ്ടായിരിക്കും ധോണിയെത്തുക എന്നതായിരുന്നു. അതിനു ശേഷം നയൻ താര പ്രധാന വേഷം ചെയ്യുന്ന ഒരു തമിഴ് ചിത്രമാകും ധോണിയൊരുക്കുകയെന്നും വാർത്തകൾ വന്നു. ഏതായാലും ഇപ്പോൾ ദളപതി വിജയ്‌യും- ധോണിയും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. വിജയ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് വംശി സംവിധാനം ചെയ്യുന്ന ദളപതി 66 ആണ്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന് വാർത്തകൾ പറയുന്നുണ്ട്. രശ്‌മിക മന്ദാനയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.