വന്‍ വിജയം നേടിയ റോമന്‍സിനുശേഷം പുതിയ ചിത്രവുമായി ബോബന്‍ സാമുവല്‍. ‘ റോമൻസിന്റെ അഞ്ചാം വാർഷികം അടുത്ത് വരുന്ന വേളയിൽ ബോബൻ സാമുവൽ ഒരുക്കുന്ന വികടകുമാരൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും പ്രധാനവേഷങ്ങളെ അവതരിപ്പിക്കും. മുൻപ് കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചാന്ദ് വി ക്രീയേഷൻസ് നിർമ്മിക്കുന്ന വികടകുമാരന്റെ തിരക്കഥ വൈ.വി രാജേഷാണ്. മാനസാ രാധാകൃഷ്ണനാണ് നായിക.
സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരും മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് രാഹുൽ രാജ് ആണ്. ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. പുനലൂർ, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളാണ് ലൊക്കേഷൻ.
ബോബൻ സാമുവൽ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു റോമൻസ്. വൈ വി രാജേഷ് തിരക്കഥ ഒരുക്കിയ ഈ ചിത്രം ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നായിരുന്നു നിർമ്മിച്ചത് . റോമൻസ് റിലീസ് ചെയ്‌ത് അഞ്ച് വർഷം തികയുന്ന വേളയിലാണ് ഈ ടീം തന്നെ തങ്ങളുടെ പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.