നടൻ ധർമജൻ നിർമ്മാതാവാകുന്നു . ആദിത്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ ധർമജനും മനുവും നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകവേഷത്തിൽ എത്തുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷനും വികടകുമാരനും ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ധർമജൻ കൂട്ടുകെട്ടിൽ ഒരുക്കുന്ന മുഴുനീള ഹാസ്യചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്, ചിത്രത്തിന് ഇതുവരെയും പേര് നൽകിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ പാലക്കാട് കൊല്ലങ്കോട്ട് ആരംഭിച്ചു. ഷാജി കൈലാസിന്റെയും ദീപന്റെയും അസ്സോസിയേറ്റ് ആയിരുന്ന എ ആർ ബിനുരാജാണ് ചിത്രം സംവിധാനം ചെയുന്നത്.
ജയഗോപാൽ തിരക്കഥയൊരുക്കുന്ന ഈ മുഴുനീള ഹാസ്യചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് നാല് നായികമാരാണ് ഉള്ളത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബാലതാരമായി സുപരിചിതയായ ജയശ്രീ, ഡബ്ബിങ് ആർട്ടിസ്റ് ശ്രീജയുടെ മകൾ രവീണ, അനില എന്നിവർക്കൊപ്പം ഒരു പുതുഖവും നായിക നിരയിലുണ്ട്. ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, കൊച്ചു പ്രേമൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ പവി കെ പവൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. നവാഗതനായ രഞ്ജൻ രാജ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ഉം ചേർന്ന് രചന നിർവഹിച്ച് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ വാണിജ്യപരമായി വലിയ വിജയം കരസ്ഥമാക്കിയിരുന്നു. ചിരിചിത്രമെന്ന ലേബലിൽ വന്ന സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളും തന്നെ പിന്നീട് വലിയ തരംഗം ഉണ്ടാക്കുകയുണ്ടായി. വിഷ്ണു ഉണ്ണിക്കൃഷ്ണൻ ധർമജൻ കൂട്ടുകെട്ട് അതുവഴി ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ ഒന്നിച്ചത് ബോബൻ സാമുവൽ ചിത്രമായ വികടകുമാരന് വേണ്ടിയാണ്. ചിത്രം ഈ വരുന്ന ആഴ്ച തീയറ്ററുകളിലേക്ക് എത്താനിരിക്കെയാണ് പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടി വന്നിരിക്കുന്നത്.
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
This website uses cookies.