ഒരുപാട് ചിരി സമ്മാനിച്ച് കൊണ്ടാണ് അരുൺ വൈഗ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന ചിത്രം കഴിഞ്ഞ ദിവസം കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. ആസിഫ് അലിയുടെ അനുജൻ അസ്‌കർ അലി നായകനായി അഭിനയിച്ച ഈ റൊമാന്റിക് കോമഡി ചിത്രം മൂന്നു കാലഘട്ടങ്ങൾ ആണ് കാണിക്കുന്നത്. വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന നീന, ദിയ എന്നീ രണ്ടു പെൺകുട്ടികളും അവനു അവരോടു ഉണ്ടാകുന്ന പ്രണയവും ആണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. എന്നാൽ പ്രണയത്തോടൊപ്പം ഒരുപാട് ചിരിയും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. അതിനായി ഒരു വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണി നിരന്നിട്ടും ഉണ്ട്. അതിൽ ആദ്യത്തേത് ആണ് നമ്മുടെ എല്ലാം പ്രീയപ്പെട്ട ധർമജൻ. അടിപൊളി രതീഷ് എന്ന് പേരുള്ള ഒരു പൂവാലനെയാണ് ധർമജൻ ഇതിൽ അവതരിപ്പിക്കുന്നത്.
നാട്ടിലെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺകുട്ടികളെയും വളക്കാൻ ശ്രമിക്കുന്ന രതീഷ് സ്വയം വിളിക്കുന്ന പേരാണ് അടിപൊളി രതീഷ്. കിടിലൻ ഗെറ്റപ്പിലാണ് രതീഷിന്റെ എൻട്രി. അതുപോലെ തന്നെ പെൺകുട്ടികളെ വീഴ്ത്താനും പ്രേമം വിജയം ആക്കാനും കുറെയധികം ഐഡിയകളും രതീഷിന്റെ പക്കൽ ഉണ്ട്. ധർമജൻ ഒരിക്കൽ കൂടി വളരെ രസകരമായി തന്നെ രതീഷിന്റെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചു. അസാധ്യമായ തന്റെ കോമഡി ടൈമിംഗ് കൊണ്ട് കൂടെയുള്ളവരെ പോലും നിക്ഷ്പ്രഭമാക്കുന്ന പ്രകടനമാണ് ധർമജൻ കാഴ്ച വെച്ചത്. ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി കൊണ്ടിരിക്കുന്ന ധര്മജന്റെ മറ്റൊരു കിടിലൻ കഥാപാത്രം ആയി ഈ അടിപൊളി രതീഷ് മാറി കഴിഞ്ഞിരിക്കുന്നു എന്നാണ് തീയേറ്ററിലെ പൊട്ടി ചിരികളൂം കയ്യടികളും സൂചിപ്പിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.