മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ കയ്യടി നേടിയതിനു ശേഷം ഇപ്പോൾ സീരിയലുകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രീയപ്പെട്ട താരമാണ് ധന്യ മേരി വർഗീസ്. വിവാഹം കഴിച്ചതിനു ശേഷം അഭിനയ രംഗത്ത് വിട്ടു നിൽക്കുകയായിരുന്ന ഈ നടിയുടെ പേര് പിന്നീട് പണത്തട്ടിപ്പ് കേസിലെ പ്രതി എന്ന രീതിയിൽ ആണ് മലയാള സിനിമാ പ്രേക്ഷകർ കേട്ടത്. എന്നാൽ ഈ കേസിൽ താൻ കുടുങ്ങാൻ കാരണം തന്റെ വീട്ടുകാർ തന്നെയാവാം എന്നാണ് ധന്യ പറയുന്നത്.
പ്രമുഖ മാഗസിൻ ആയ വനിതക്ക് കൊടുത്ത അഭിമുഖത്തിൽ ആണ് ധന്യ തന്റെ മനസ്സ് തുറക്കുന്നത്. ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത് എന്നും ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ അനുഭവങ്ങളാണ് പഠിപ്പിച്ചത് എന്നും ഈ നടി പറയുന്നു. കാണുന്നതും ചിരിച്ചു കാണിക്കുന്നതും എല്ലാം ഒരേപോലെ ആയിരിക്കണം എന്നില്ല എന്ന് പറയുന്ന ധന്യ, പിന്നില്‍ പലർക്കും സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും എന്നതും സൂചിപ്പിക്കുന്നു. തനിക്കു എതിരെ ഉണ്ടായ കേസ് പോലും അങ്ങനെയാണ് എന്നാണ് ധന്യ പറയുന്നത്. താൻ ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല എന്നും വന്നു പെട്ടു എന്നതാണ് സത്യം എന്നും ധന്യ വിശദീകരിക്കുന്നു. അതില്‍ തന്റെ പേര് ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവര് ഉണ്ടായിരുന്നിരിക്കാം എന്നും ഒരു പക്ഷേ അത് വീട്ടുകാര്‍ തന്നെ ആയിരിക്കാം എന്ന് തനിക്കു ഫീല്‍ ചെയ്തു എന്ന കാര്യവും ധന്യ വെളിപ്പെടുത്തുന്നു. അവരവരുടെ കുറ്റങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയാകാം തന്റെയും ഭർത്താവിന്റെയും പേര് ഉപയോഗിച്ചത് എന്നും ഈ നടി പറയുന്നു.
താൻ നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് തന്നെ നാളെ ഇത് തെളിയിക്കപ്പെടും എന്നും ഓവര്‍കം ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്ന എന്നും ധന്യ പറയുകയാണ്. അതായിരുന്നു തന്റെ ധൈര്യം എന്ന് പറഞ്ഞ ധന്യ താൻ ഒരു ദൈവവിശ്വാസിയാണ് എന്നും, ഒരു പരിധി വരെ ആ വിശ്വാസവും തന്നെ പിടിച്ചു നിര്‍ത്തി എന്നതും പറഞ്ഞു. ഇപ്പോള്‍ എന്തും നേരിടാം എന്ന മനക്കരുത്തുണ്ട് ഈ നടിക്ക്. ഭര്‍ത്താവും മോനുമടങ്ങുന്ന കുടുംബവും ജോലിയുമാണ് ഇപ്പോള്‍ തന്റെ ലോകം എന്നും തനിക്കു ഇനി അതുമതി എന്ന് പറഞ്ഞുമാണ് ധന്യ അവസാനിപ്പിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.