തമിഴ് സിനിമയിലെ അടുത്ത ബിഗ് റിലീസ് ആയി എത്താൻ പോകുന്ന ചിത്രമാണ് ധനുഷിന്റെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ ഒരുക്കിയ വട ചെന്നൈ. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടി കൊടുത്ത ആടുകളവും അന്താരഷ്ട്ര ശ്രദ്ധ നേടിയ വിസാരണൈയും ഒരുക്കിയ വെട്രിമാരന്റെ നാലാമത്തെ ചിത്രമാണ് വട ചെന്നൈ. ഈ വരുന്ന ഒക്ടോബർ പതിനേഴിന് ആയിരിക്കും ഈ ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്. ധനുഷിന്റെ വണ്ടർ ബാർ സ്റ്റുഡിയോയും ലൈക്ക പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീമിയർ നടക്കാൻ പോകുന്നത് പിൻഗ്യായോ ക്രൗചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും.
അവിടുത്തെ ഗാല സെക്ഷനിൽ ആണ് വട ചെന്നൈയുടെ പ്രീമിയർ നടക്കുക. പിൻഗ്യായോ ക്രൗചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സെക്കന്റ് എഡിഷൻ ആണ് ഇത്തവണ നടക്കാൻ പോകുന്നത്. ചൈനയിലെ ഷാങ്ക്സി പ്രൊവിൻസിലെ യുണൈറ്റഡ് നേഷൻസ് ഹെറിറ്റേജ് ടൌൺ ഓഫ് പിൻഗ്യാവോയിൽ ആണ് ഈ ചലച്ചിത്രമേള നടക്കുന്നത്. ഒക്ടോബർ പതിനൊന്നു മുതൽ ഇരുപതു വരെയാണ് ഈ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. നാല് തവണ ദേശീയ പുരസ്‍കാരം നേടിയ വെട്രിമാരൻ സംവിധായകനായി അരങ്ങേറിയത് തന്നെ ധനുഷിനെ നായകനാക്കി പൊല്ലാതവൻ എന്ന ചിത്രമൊരുക്കി കൊണ്ടാണ്. അതിനു ശേഷമാണു ആറു ദേശീയ അവാർഡുകൾ നേടിയ ധനുഷ് ചിത്രമായ ആടുകളം അദ്ദേഹം ഒരുക്കിയത്. അത് കൊണ്ട് തന്ന വട ചെന്നൈ എന്ന ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമാണ്. ആൻഡ്രിയ, ഐശ്വര്യ രാജേഷ്, സമുദ്രക്കനി, അമീർ, ഡാനിയൽ ബാലാജി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൂന്നു ഭാഗങ്ങൾ ആയി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഈ ഒക്ടോബറിൽ റിലീസ് ചെയ്യാൻ പോകുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.