തമിഴ് സൂപ്പർ താരം ധനുഷ് നായകനായി ഇന്നലെ ആഗോള വ്യാപകമായി റിലീസ് ചെയ്ത ചിത്രമാണ് വാത്തി. കേരളത്തിലും മികച്ച റിലീസാണ് ഈ ചിത്രത്തിന് ലഭിച്ചത്. വെങ്കി അറ്റ്‍ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുടെ അകമ്പടിയോടെ എത്തിയ ഈ ചിത്രം ഇന്നലെ ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ മുതൽ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ആഗോള തലത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷനും ആദ്യം ദിനം നേടിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, അത് ചർച്ച ചെയ്യുന്ന വിഷയവും, അത്പോലെ ധനുഷ് കാഴ്ച വെച്ച പ്രകടനവുമാണ്. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ഈ ചിത്രത്തിൽ ബാലകുമരൻ എന്ന അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.
അദ്ദേഹത്തിന്റെ ആക്ഷൻ സീനുകൾക്കും ഡയലോഗുകൾക്കും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. തമിഴിലെ മികച്ച നടന്മാരൊലൊരാളായ ധനുഷ് തന്റെ പ്രകടനം കൊണ്ട് തന്നെയാണ് ഈ ചിത്രത്തെ താങ്ങി നിർത്തുന്നത്. ഒരേ സമയം മാസും ക്ലാസ്സുമായാണ് ധനുഷിന്റെ പകർന്നാട്ടം. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയം ഏറെ എന്റർടൈനിംഗ് ആയി പറയാൻ സാധിച്ചതാണ് ഈ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുന്നതിന്റെ കാരണം. മലയാളി നായികാ താരം സംയുക്ത മേനോൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് ഹരീഷ് പേരാടി, പ്രവീണ എന്നിവരും അഭിനയിച്ചിരിക്കുന്നു. ജി വി പ്രകാശ് കുമാർ ഒരുക്കിയ സംഗീതവും ഈ ചിത്രത്തിന് മുതൽക്കൂട്ടായി മാറിയിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.