തമിഴിലെ യുവ സൂപ്പർതാരമായ ധനുഷ് വീണ്ടും സംവിധായകനാവുകയാണ്. 2017 ഇൽ റിലീസ് ചെയ്ത പാ പാണ്ടി എന്ന ചിത്രമാണ് ധനുഷ് ആദ്യമായി രചിച്ചു സംവിധാനം ചെയ്തത്. രാജ്‌കിരൺ, രേവതി, പ്രസന്ന എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അഞ്ച് വർഷത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകനായി എത്തുകയാണ്. രായൻ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ പോകുന്നത് സൺ പിക്ചേഴ്സ് ആണ്. ഒരു ഗ്യാങ്സ്റ്റർ ചിത്രമായാണ് രായൻ ഒരുക്കുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത്. വിഷ്ണു വിശാൽ നായകനായി എത്തുന്ന ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് എസ് ജെ സൂര്യ ആണ്. ദുഷാര വിജയൻ ആണ് ഇതിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ പകരുക. ഇവർക്കൊപ്പം ഒരു മലയാളി യുവ താരവും ഇതിൽ നിർണ്ണായക വേഷം ചെയ്യുമെന്നാണ് വാർത്തകൾ വരുന്നത്.
ഇപ്പോൾ തമിഴിലും ഏറെ തിളങ്ങുന്ന മലയാളി നടൻ കാളിദാസ് ജയറാം ആയിരിക്കും ആ വേഷം ചെയ്യുക എന്നാണ് സൂചന. ഒരുപിടി തമിഴ് ചിത്രങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളിലൂടെ വലിയ കയ്യടിയാണ് അടുത്തിടെ കാളിദാസ് ജയറാം നേടിയെടുത്തത്. പാവൈ കഥകൾ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സീരിസിലെ ഒരു ചിത്രത്തിലും, പാ രഞ്ജിത്തിന്റെ നചതിരം നഗർഗിരത് എന്ന ചിത്രത്തിലും നൽകിയ പ്രകടനം കാളിദാസ് ജയറാമിന് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതുപോലെ തന്നെ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന കമൽ ഹാസൻ ചിത്രത്തിലെ ചെറിയ വേഷവും മികച്ച രീതിയിലാണ് കാളിദാസ് ജയറാം അവതരിപ്പിച്ചത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.