തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ധനുഷ്, ഇപ്പോൾ ബോളിവുഡും കടന്നു ഹോളിവുഡിൽ എത്തിയിരിക്കുകയാണ്. ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ഗ്രേ മാൻ. ഇപ്പോഴിതാ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. ധനുഷിന്റെ ഇതിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ് എന്ന് തന്നെ പറയാം. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ഒരു പക്കാ ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഹോളിവുഡ് സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അനാ ഡെ അർമാസ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം, 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും, അദ്ദേഹം ഇതിൽ ഒരു നെഗറ്റീവ് കഥാപാത്രം ആയാണ് എത്തുന്നത് എന്നുള്ള ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് ഗ്രേ മാൻ എന്നാണ് പറയപ്പെടുന്നത്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫകീർ എന്ന ചിത്രത്തിന് ശേഷം ധനുഷ് അഭിനയിച്ച ഇന്റർനാഷണൽ ചിത്രമാണ് ഗ്രേ മാൻ. നാനെ വരുവേൻ, വാത്തി, തിരുച്ചിത്രമ്പലം എന്നീ തമിഴ് ചിത്രങ്ങൾ ആണ് ധനുഷ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.