മലയാളത്തിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തെപ്പറ്റിയാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. ഇത്തവണ എത്തുന്നത് കോളിവുഡിൽ നിന്നുമാണ്. രജനികാന്തിന്റെ മരുമകനും തമിഴ് സൂപ്പർ താരവുമായ ധനുഷാണ് ചിത്രം കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെറുകളും മികച്ച നിരൂപകപ്രശംസയും എല്ലാം കണ്ട് ധനുഷ് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്തുതന്നെയായാലും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഈ വാക്കുകൾ നൽകുന്ന പ്രശംസ വളരെ വലുതാണ്. മുൻപ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കോളിവുഡിലേക്ക് ചേക്കേറുന്ന വാർത്തകൾ പുറത്തുവന്നിരുന്നു, തമിഴിലേക്ക് അവതരിപ്പിക്കുവാൻ സൂപ്പർ താരം ജീവ തയ്യാറാകുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും ടിനു പാപ്പച്ചൻ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് അറിയാൻ കഴിയുന്നത്. മലയാളത്തിൻറെ അഭിമാനം ഉയർത്തി യുവാക്കൾ മുന്നേറുന്ന കാഴ്ചയാണ് ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്.
നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആൻറണി വർഗീസാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കും പോലെ തന്നെ ജയിൽ പശ്ചാത്തലത്തിൽ ഒരുക്കിയ മറ്റൊരു ചിത്രമായിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനെ തുടർന്ന് അയാൾ ജയിലിൽ എത്തുന്നതും സഹതടവുകാരുമായി സൗഹൃദത്തിലാകുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ. ആൻറണി വർഗ്ഗീസിനെ കൂടാതെ ചിത്രത്തിൽ വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. മികച്ച ദൃശ്യാവിഷ്കാരം ഒരുക്കി ഗിരീഷ് ഗംഗാധരൻ ചിത്രത്തിനൊപ്പം ഉണ്ട്. മലയാളത്തിൽ ഇന്നേവരെ കാണാത്ത ആദ്യാനുഭവത്തിന് കൂടി സാക്ഷിയാകുകയാണ് സ്വാതന്ത്ര്യം അർധരാത്രിയിലൂടെ പ്രേക്ഷകർ. ഈസ്റ്റർ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.