പതിനൊന്നു വർഷം മുൻപ് തമിഴ് യുവ താരം കാർത്തിയെ നായകനാക്കി പ്രശസ്ത സംവിധായകൻ സെൽവ രാഘവൻ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. വളരെയധികം പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ആക്ഷൻ- അഡ്വെഞ്ചർ ചിത്രത്തിന് ഇപ്പോൾ ഒരു രണ്ടാം ഭാഗം ഒരുങ്ങുകയാണ്. എന്നാൽ ഈ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത് തമിഴിലെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളിലൊരാളായ ധനുഷ് ആണ്. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന സെൽവ രാഘവന്റെ സഹോദരൻ കൂടിയാണ് ധനുഷ്. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉണ്ടായിരുന്നു. കാർത്തി, പാർത്ഥിപൻ, ആൻഡ്രിയ, റീമ സെൻ എന്നിവരാണ് ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത് എങ്കിൽ ആയിരത്തിൽ ഒരുവൻ 2 എന്ന് പേരിട്ടിരിക്കുന്ന ഈ രണ്ടാം ഭാഗത്തിൽ ധനുഷിനൊപ്പം ആരൊക്കെ പ്രത്യക്ഷപ്പെടുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആദ്യ ഭാഗത്തിൽ പാർത്ഥിപൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൻ ആയാണ് രണ്ടാം ഭാഗത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത് എന്നും, അതല്ല പാർത്ഥിപൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ യൗവ്വനകാലം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ചിത്രമായിരിക്കും ഈ രണ്ടാം ഭാഗമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന ഈ രണ്ടാം ഭാഗം 2024 ഇൽ ആണ് പ്രദർശനത്തിന് എത്തുകയുള്ളൂ. യുവാൻ ശങ്കർ രാജ ആയിരിക്കും ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക എന്നും അതുപോലെ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അരവിന്ദ് കൃഷ്ണ ആയിരിക്കുമെന്നും സ്ഥിതീകരിച്ചു കഴിഞ്ഞു. കലൈപുലി എസ് താണു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ഒരുപാട് വൈകാതെ തന്നെ ആരംഭിക്കും. തുള്ളുവതോ ഇളമൈ, കാതൽ കൊണ്ടെയ്‌ൻ, പുതുപ്പേട്ടൈ, മയക്കം എന്ന എന്നിവയാണ് സെൽവ രാഘവനും ധനുഷും മുൻപ് ഒരുമിച്ചു ചെയ്ത ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജ് ഒരുക്കിയ ജഗമേ തന്തിരം, മാരി സെൽവരാജ് ഒരുക്കിയ കർണ്ണൻ, ആനന്ദ് എൽ റായ് ഒരുക്കുന്ന ഹിന്ദി ചിത്രം അത് രങ്കി രേ എന്നിവയാണ് ധനുഷിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ. ഇത് കൂടാതെ ഒരു ഹോളിവുഡ് ചിത്രം, റാം കുമാർ ചിത്രം, കാർത്തിക് നരെയ്ൻ ചിത്രം, വെട്രിമാരൻ ചിത്രം എന്നിവയും ധനുഷ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.