[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍‌ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ധനുഷിന്റെ ആദ്യം ഇറങ്ങിയ വിഐപി അങ്ങ് തമിഴ്നാട്ടിലും കേരളത്തിലും വൻ വിജയമായിരുന്നു .

അമല പോളും കാജോളുമാണ് ചിത്രത്തിലെ നായികമാർ .സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത് ചിത്രം കലൈപുലി എസ് താനുവും ധനുഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

വമ്പൻ റിലീസ് ആയി തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. ഇരുന്നൂറിന് മുകളിൽ തിയറ്ററുകളിൽ കേരളത്തില്‍ വിഐപി 2 റിലീസിനെത്തും. നേരത്തെ 250 തിയറ്ററുകളിലാണ് കബാലി കേരളത്തിൽ റിലീസ് ചെയ്തത്.

മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മാക്സ്‌ലാബ്. എത്ര രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്ന് പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.