സിനിമയില് സൗന്ദര്യമല്ല കഴിവാണ് പ്രധാനമെന്ന് തെളിയിച്ച താരമാണ് ധനുഷ്. നടനായും
നിർമ്മാതാവായും ഗായകനായും തമിഴ് സിനിമാലോകത്ത് നിറഞ്ഞുനിന്ന താരം ‘പവർ പാണ്ടി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് കഴിഞ്ഞവർഷം സംവിധാനരംഗത്തേക്കും ചുവടുവെക്കുകയുണ്ടായി. രാജ് കിരണ് ആയിരുന്നു ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത്.’പവർ പാണ്ടി’ റിലീസായി ഒരു വർഷത്തിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിയാനൊരുങ്ങുകയാണ് ധനുഷ്.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് നടന്ന ഒരു സംഭവത്തെ ആധാരമാക്കി ഒരുക്കുന്ന ഒരു പിരീഡ് സിനിമയായിരിക്കും ഇതെന്നാണ് സൂചന. ധനുഷ് തന്നെയായിരിക്കും ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രം മെർസൽ നിർമ്മിച്ച ശ്രീ തേനാണ്ടാൾ ഫിലിംസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കിപ്പായും തോട്ടയുടെ അവസാനത്തെ ഷെഡ്യൂളിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യൂമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി 2ന്റെ ചിത്രീകരണവും ഉടനെ ആരംഭിക്കും. മലയാളി താരം ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.