സിനിമ പ്രേമികളും ആരാധകരും ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. സൂര്യയെ നായകനാക്കി സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് നായികമാരായി വേഷമിടുന്നത്. തമിഴ് രാഷ്ട്രീയത്തെ പ്രമേയമാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നത്. ചെഗുവേരയുടെ രൂപ സാദൃശ്യമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചിരുന്നു. ‘തീരൻ അധികാരം ഒൻട്ര’, ‘അരുവി’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച എസ്. ആർ പ്രഭുവാണ് ഡ്രീം വാരിയർസിന്റെ ബാനറിൽ എൻ.ജി.ക്കെ നിർമ്മിക്കുന്നത്.
‘എൻ.ജി.ക്കെ’ സിനിമക്ക് വേണ്ടി തമിഴ് നടൻ ധനുഷ് ഒരു ഗാനം ആലപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെൽരാഘവന്റെ സഹോദരൻ കൂടിയായ ധനുഷ് മുമ്പും സെൽവരാഘവൻ ചിത്രങ്ങളിൽ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2006ൽ സെൽവരാഘവൻ സംവിധാനം ചെയ്ത ‘പുതുപേട്ടൈ’ എന്ന ചിത്രം മുതൽ എല്ലാ സെൽരാഘവൻ ചിത്രങ്ങളിൽ ധനുഷ് പാടിയിട്ടുണ്ട്. യുവാൻ ശങ്കർ രാജാ സംഗീതം നിർവഹിച്ച ഒരു മെലഡി ഗാനമാണ് ധനുഷ് ആലപിച്ചതെന്നും സൂചനയുണ്ട്. എൻ.ജി.ക്കെ യുടെ ചിത്രീകരണം ഈ ആഴ്ച തന്നെ പൂർത്തിയാവും, അതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കും. ഈ വർഷം ദിവാലിക്കാണ് ചിത്രം പ്രദർശനത്തിനെത്തുക. മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സർക്കാർ’ എന്ന വിജയ് ചിത്രവുമായി നേർക്ക് നേർ പോരാട്ടത്തിനിറങ്ങുകയാണ് ‘എൻ.ജി.ക്കെ’. 2011ൽ പുറത്തിറങ്ങിയ വേലായുധം- 7ആം അറിവ് എന്നീ ചിത്രങ്ങളിലൂടെയായിരുന്നു വിജയ്- സൂര്യ അവസാനമായി നേർക്ക് നേർ വന്നത്. 7 വര്ഷങ്ങൾക്ക് ശേഷം മറ്റൊരു ദിവാലിക്ക് തന്നെയാണ് ഇരുകൂട്ടരുടെയും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.