Vada Chennai Movie
ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ധനുഷ്- വെട്രിമാരൻ ടീം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ വട ചെന്നൈ. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ലൈക്ക പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഏകദേശം എൺപതു കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായി ആണ് ഈ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഒക്ടോബർ പതിനേഴിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം പൊല്ലാതവൻ, ആടുകളം , വിസാരണൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ഇതെന്നതാണ്. ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രവുമാണ് ഇത്.
ഇതിനു മുൻപ് ഇവർ ഒന്നിച്ച ആടുകളം ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്തിരുന്നു. ആറു ദേശീയ അവാർഡുകൾ ആണ് ഈ ചിത്രം നേടിയെടുത്തത്. അതിനു ശേഷം വെട്രിമാരൻ ചെയ്ത വിസാരണൈ എന്ന ചിത്രമാവട്ടെ മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാർഡ് നേടിയതിനു ഒപ്പം ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയും തിരഞ്ഞെടുക്കപ്പെട്ടു. വട ചെന്നൈ എന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഒരു മാസം കൊണ്ട് എൺപതു ലക്ഷത്തിൽ അധികം ആളുകൾ കണ്ടു ഇതിന്റെ ട്രൈലെർ. ധനുഷിന് പുറമെ സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവരും അഭിനയിച്ച ഈ ചിത്രം എട്ടു വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്.
വമ്പൻ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രമായ കാല കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ് ഇവിടെ എത്തിക്കുന്നത്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നേതൃത്വം നൽകുന്ന മിനി സ്റ്റുഡിയോ മലയാളത്തിൽ ഈ വർഷം നിർമ്മിച്ച മറഡോണ എന്ന ടോവിനോ ചിത്രവും വിജയം നേടിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.