ഒരുപിടി സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകരായ, റൂസോ സഹോദരന്മാ൪ എന്നറിയപ്പെടുന്ന, ആന്റണി, ജോ റൂസോ എന്നിവർ തങ്ങളുടെ പുതിയ ആക്ഷ൯ ചിത്രവുമായി വരികയാണ്. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ജൂലൈ 22 നു റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവ൪ക്കൊപ്പം തമിഴ് താരം ധനുഷും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാർ നേരിട്ട് ഇന്ത്യ൯ ആരാധക൪ക്കു മുന്നിലെത്തുകയാണ്. വരുന്ന ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇവർ ധനുഷിനൊപ്പം അവിടെയെത്തും. ഈ ചിത്രത്തിന്റെ പ്രചാരണത്തിനായും, തങ്ങളുടെ സുഹൃത്ത് ധനുഷിനെ കാണാനായും ഇന്ത്യയിലേക്ക് എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന്, ഇവിടെയുള്ള ആരാധക൪ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ൪ പറയുന്നു.
വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ മെഗാ മാസ്സ് ആക്ഷൻ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഒരനുഭവം ആയിരുന്നുവെന്നാണ് ധനുഷ് പ്രതികരിച്ചത്. മാ൪ക്ക് ഗ്രീനിയുടെ ” ദ ഗ്രേ മാ൯ ” എന്ന പുസ്തക പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെസീക്ക ഹെ൯വിക്ക്, വാഗ്നെ൪ മൗറ, ബില്ലി ബോബ് തോൺടൺ, ആൽഫ്രെ വൂഡാ൪ഡ്, റെഗെ ജീ൯ പേജ്, ജൂലിയ ബട്ടേഴ്സ്, എമി ഇക്വാക്ക൪, സ്കോട്ട് ഹേസ് എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്. ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവ൪ ചേ൪ന്നാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.