സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ കാല കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിച്ച മിനി സ്റ്റുഡിയോ മറ്റൊരു വമ്പൻ ചിത്രവുമായി അടുത്ത മാസം എത്തുകയാണ്. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ ആണ് അടുത്ത മാസം പതിനേഴിന് മിനി സ്റ്റുഡിയോ കേരളത്തിൽ എത്തിക്കുന്നത്. നാഷണൽ അവാർഡുകളും , സ്റ്റേറ്റ് അവാർഡുകളും വാരി കൂട്ടിയിട്ടുള്ളതാണ് വെട്രിമാരന്റെ മുൻ സിനിമകളെല്ലാം . വെട്രിമാരന്റെ ആടുകളമാണ് ധനുഷിനും നാഷണൽ അവാർഡ് നേടി കൊടുത്തത് .
എൺപതു കോടി രൂപ മുതൽ മുടക്കി ലൈക്ക പ്രൊഡക്ഷൻസും ധനുഷിന്റെ തന്നെ വണ്ടർ ബാർ ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ ആണ് . മിനി സ്റ്റുഡിയോ നിർമ്മിച്ച മലയാള ചിത്രമായ മറഡോണയും കേരളത്തിൽ പ്രദർശന വിജയം നേടിയിരുന്നു.
വട ചെന്നൈക്ക് പുറമെ, ലൈക്ക പ്രൊഡക്ഷൻസ് തന്നെ നിർമ്മിച്ച ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ശങ്കർ- രജനികാന്ത്- അക്ഷയ് കുമാർ ടീമിന്റെ എന്തിരൻ 2 എന്ന ചിത്രവും കേരളത്തിൽ വിതരണം ചെയ്യാൻ സാധ്യത മിനി സ്റ്റുഡിയോ ആണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ധനുഷ്- ടോവിനോ തോമസ് ചിത്രമായ മാരി 2 എന്ന ബിഗ് ബജറ്റ് എന്റെർറ്റൈനെറും നിർമിച്ചിരിക്കുന്നത് മിനിസ്റ്റുഡിയോ ആണ് .
മൂന്നു ഭാഗങ്ങൾ ആയി ഒരുങ്ങുന്ന വട ചെന്നൈ രചിച്ചതും വെട്രിമാരൻ ആണ് . ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. വമ്പൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഒരു നാഷണൽ ലെവൽ കാരംസ് പ്ലയെർ ആയാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് . സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. കബാലി, കാല എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ സന്തോഷ് നാരായണൻ ആണ് വാടാ ചെന്നൈക്ക് വേണ്ടിയും സംഗീതം ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.