കാർത്തിക് സുബുരാജിന്റെ സംവിധാനത്തിൽ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായ ചിത്രമാണ് പേട്ട.വിജയ് സേതുപതി, നവസുദിൻ സിദ്ധിഖ്, ശശി കുമാർ, ബോബി സിംഹ, സിമ്രാൻ, തൃഷ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒരു പക്കാ പൊങ്കൽ ട്രീറ്റാണ്. ചെന്നൈ രോഹിണി തിയറ്ററിലെ ഫസ്റ്റ്‌ഷോയില്‍ രജനികാന്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ധനുഷും തൃഷയും തീയറ്ററിൽ ആർത്തു വിളിക്കുന്ന വീഡിയോസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പറയുന്നത് പോലെ ചിത്രം രജനിഫൈഡ് ചിത്രം തന്നെയാണെന്നാണ് ധനുഷിന്റെ അഭിപ്രയം.
പ്രദർശനം നടത്തുന്ന സെന്ററുകളിൽ എല്ലാം ഒരു അഭിപ്രയം തന്നെ, ഇതാണ് ഞങ്ങളുടെ സൂപ്പർ പടം.പൊങ്കൽ ദിനത്തിൽ എത്തിയ ചിത്രം തീയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമെല്ലാം ചിത്രത്തിന് നല്ല അഭിപ്രയങ്ങളാണ് ഇതിനോടകം ലഭിക്കുന്നത്.പിസ എന്ന ചിത്രത്തിൽ തുടങ്ങി കാർത്തിക് സുബ്ബുരാജ് ഒടുവിൽ പേട്ടയിൽ സൂപ്പർസ്റ്റാറിനൊപ്പം വന്ന് നിൽക്കുമ്പോൾ സിനിമാപ്രേമികൾക്ക് ഈ യുവസംവിധായകനിൽ നിന്നും ഇനിയും ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രതീക്ഷിക്കാം.
രജനി കാന്തിനു വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയും, നവാസുധിൻ സിദ്ധിഖും തീയറ്ററിൽ ആവേശം ഒരുക്കുമ്പോൾ. രജനികാന്തിന്റെ കിടിലം പഞ്ച് ഡയലോഗുകളും ഉശിരൻ ആക്ഷനും കൂടിചേർന്ന് തീയറ്റർ പൂരപറമ്പിനു തുല്യം ആവുകയാണ്.മനോഹരമായ കാഴ്ച അനുഭവങ്ങൾ തരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തിരുവാണ്, അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും സിനിമയിൽ ഹൈലൈറ്റായി എടുത്തു നിൽക്കുന്നു.സൺപിക്ചർസിന്റെ ബാനറിൽ കലാനിധിമാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നതു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.