സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് തമിഴിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും വിജയമാക്കിയ അപൂർവം ചിലരിൽ ഒരാളാണ് അദ്ദേഹം. മാനഗരം, കൈതി, മാസ്റ്റർ, ഇപ്പോൾ വിക്രം എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതിൽ തന്നെ ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ വിക്രം ഇപ്പോൾ തമിഴിലെ ഇൻഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്കാണ് കുതിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരെത്തിയ ഈ ചിത്രം അത്ര ഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ലോകേഷിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചില റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മാസ്റ്ററിന് ശേഷം ദളപതി വിജയ്‌യെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് ഇനി വരുന്ന ലോകേഷ് കനകരാജ് ചിത്രം. അത് നൂറു ശതമാനവും തന്റെ ശൈലിയിലുള്ള ചിത്രമായിരിക്കുമെന്നാണ് ലോകേഷ് പറയുന്നത്.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആ ചിത്രത്തിൽ വില്ലനായി ധനുഷ് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിജയ്‌യുടെ വില്ലനായി സൂപ്പർ താരം ധനുഷെത്തുമെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യ ഗ്ലിറ്റ്‌സാണ്. വിക്രത്തിൽ സൂര്യ ചെയ്ത റോളെക്‌സ് എന്ന കഥാപാത്രത്തെ പോലൊരു വില്ലൻ വേഷമായിരിക്കും ഇതിൽ ധനുഷ് ചെയ്യുക എന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ, ഇപ്പോഴിത് വെറും ഊഹാപോഹം മാത്രമാണ്. എന്നാൽ വമ്പൻ താരനിരയെ അണിനിരത്തി വിക്രമെന്ന മഹാവിജയമൊരുക്കിയ ആളാണ് ലോകേഷ് എന്നത് കൊണ്ട് തന്നെ, ഇനിയുള്ള തന്റെ ചിത്രങ്ങളിലും ലോകേഷ് ആ രീതി പിന്തുടരാൻ സാദ്ധ്യതകൾ ഏറെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൈതി 2, വിക്രം 3, ഇരുമ്പു കൈ മായാവി എന്നീ ചിത്രങ്ങളും ലോകേഷ് പ്ലാൻ ചെയ്യുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.