തമിഴ് സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ധനുഷ്. നടനെന്ന നിലയിൽ മാത്രമല്ല താരമെന്ന നിലയിലും തമിഴിൽ തന്റേതായ സ്ഥാനമുള്ള ധനുഷ് പവർ പാണ്ടി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ, നിർമ്മാതാവ്, സംവിധായകൻ, ഗായകൻ, ഗാന രചയിതാവ്, തിരക്കഥാ രചയിതാവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ കഴിവ് തെളിയിച്ച ധനുഷ് ഇപ്പോൾ തന്റെ അടുത്ത സംവിധാന സംരഭംത്തിന്റെ പണിപ്പുരയിലാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് ആയിരിക്കും ഈ ചിത്രത്തിൽ നായകനെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. സ്വന്തം ഭാര്യാ പിതാവ് കൂടിയായ സൂപ്പർ താരത്തെ നായകനാക്കി ധനുഷ് ഒരു ചിത്രമൊരുക്കുന്നത് കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകർ. നേരത്തെ രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു ധനുഷ്.
രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നു ഈ അടുത്തിടെയാണ് ധനുഷ് വെളിപ്പെടുത്തിയത്. രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആരും കൊതിക്കുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ലോകേഷ് കനകരാജ് ഒരു രജനികാന്ത് ചിത്രം പ്ലാൻ ചെയ്യുന്നു എന്നും അത് നിർമ്മിക്കുന്നത് കമൽ ഹാസൻ ആണെന്നും വാർത്തകൾ വന്നിരുന്നു. ഏതായാലും രജനികാന്ത് ചിത്രത്തിന് മുൻപ് നാൻ രുദ്രൻ എന്നൊരു ചിത്രം ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. നാഗാര്‍ജുനയും എസ് ജെ സൂര്യയും അഭിനയിക്കുന്ന ഈ ചിത്രത്തിന് ശേഷമാകും രജനികാന്ത് ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുക. കാർത്തിക് സുബ്ബരാജ് ഒരുക്കിയ ജഗമേ തന്തിരം, മാരി സെൽവരാജിന്റെ കർണ്ണൻ, ആനന്ദ് എൽ റായ് ഒരുക്കുന്ന ബോളിവുഡ് ചിത്രം അത്രങ്കി രേ എന്നിവയാണ് ധനുഷ് അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.