തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ ആണ് ധനുഷ്. ഒരു താരം എന്ന നിലയിലും നടൻ എന്ന നിലയിലും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ധനുഷ് ബോളിവുഡിൽ വരെ അഭിനയിച്ചു ശ്രദ്ധ നേടിയ നടനാണ്. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമയിൽ 150 കോടിക്ക് മുകളിപ്പോൾ ബിസിനസ്സ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ധനുഷ് നായകനായ അസുരനും ഇടം പിടിച്ചു കഴിഞ്ഞു. വളരെ ചുരുക്കം ചില താരങ്ങൾക്കു മാത്രമേ ദക്ഷിണേന്ത്യൻ സിനിമയിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളു. അവരിൽ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോൾ ധനുഷ്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ ഗംഭീര പ്രേക്ഷക പ്രതികരണവും അതുപോലെ നിരൂപക പ്രശംസയും നേടിയ ചിത്രമാണ്.
മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് ആണ് 150 കോടി രൂപക്കു മുകളിൽ എത്തിയിരിക്കുന്നത്. ബാഹുബലി താരം പ്രഭാസ്, സൂപ്പർ സ്റ്റാർ രജനികാന്ത്, ദളപതി വിജയ്, മെഗാ സ്റ്റാർ ചിരഞ്ജീവി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, തല അജിത് എന്നിവരാണ് ഈ ലിസ്റ്റിലെ പ്രമുഖർ. മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻ ടി ആർ, വിക്രം, റാം ചരൺ, യാഷ് എന്നിവരുടെ ചിത്രങ്ങളും നൂറ്റിയന്പത് കോടിയുടെ ബിസിനസ്സ് നടത്തിയിട്ടുണ്ട്. എന്നാൽ ഈ വർഷം ആ നേട്ടം കൈ വരിക്കാൻ കഴിഞ്ഞത് രജനികാന്ത്, അജിത്, മോഹൻലാൽ, പ്രഭാസ്, ചിരഞ്ജീവി, ധനുഷ് എന്നിവർക്കാണ്. ആദ്യമായാണ് ധനുഷിന്റെ ഒരു ചിത്രം നൂറ്റിയന്പത് കോടിയുടെ ബിസിനസ്സ് നടത്തുന്നത്. ഈ ചിത്രം നൂറു കോടി നേടിയ വിവരം അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരുന്നു.
ഈ വർഷം രജനികാന്ത് നായകനായ പേട്ട, അജിത് നായകനായ വിശ്വാസം, മോഹൻലാൽ നായകനായ ലൂസിഫർ, പ്രഭാസ് നായകനായ സാഹോ, ചിരഞ്ജീവി നായകനായ സൈ രാ നരസിംഹ റെഡ്ഢി എന്നിവയാണ് 150 കോടി രൂപയ്ക്കു മുകളിൽ ടോട്ടൽ ബിസിനസ്സ് നടത്തിയ മറ്റു ചിത്രങ്ങൾ. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് അസുരൻ. ഈ വർഷം വമ്പൻ വിജയം നേടിയ രണ്ടു ചിത്രങ്ങളിൽ നായികയാവാൻ കഴിഞ്ഞു എന്ന ഭാഗ്യം നടി മഞ്ജു വാര്യരെയും തേടിയെത്തി. അസുരന് പുറമെ ലുസിഫെറിലും മഞ്ജു ആയിരുന്നു നായികാ വേഷം ചെയ്തത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.