ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ബാഹുബലിയെ കടത്തി വെട്ടാൻ ധനുഷ് ഒരുങ്ങുന്നു. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. തെലുങ്കിൽ മാത്രമല്ല ഇറങ്ങിയ എല്ലാ ഭാഷകളിലും വമ്പൻ കുതിപ്പ് നടത്തിയ ബാഹുബലി ഇന്ത്യൻ സിനിമക്ക് നേടാവുന്ന സകല റെക്കോർഡുകളും കാറ്റിൽ പറത്തിയാണ് ഏറ്റവും വലിയ വിജയചിത്രമായി മാറിയത്. 250 കോടിയോളം മുടക്കിയ ബാഹുബലി രണ്ടാം ഭാഗം കേരളത്തിലും സൃഷ്ടിച്ച ചലനം വളരെ വലുതാണ് ചിത്രം അൻപത് കോടിയോളം കേരളത്തിൽ നിന്ന് മാത്രമായി വാരുകയുണ്ടായി. പ്രഭാസ്, അനുഷ്‌ക , റാണാ എന്നിവരുടെ കരിയറിനെ വലിയ രീതിയിൽ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു ബാഹുബലി. ബാഹുബലിക്ക് ശേഷം ജൂനിയർ Ntr, രാംചരണ് എന്നിവരെ അണിനിരത്തി രാജമൗലി ഒരുക്കുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ധനുഷ് ചിത്രത്തിന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നത്.
അണിയറ വിവരങ്ങൾ അനുസരിച്ചു ബാഹുബലിയെ കടത്തി വെട്ടുന്ന ചിത്രമാണ് ഒരുങ്ങാൻ പോകുന്നത് ധനുഷ് ” പാ പാണ്ടി ” ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനെ കൂടാതെ തമിഴിലെയും തെലുങ്കിലെയും മറ്റ് പ്രമുഖരും അണിനിരക്കുന്നു. മെർസൽ നിർമ്മാതാക്കളായ TSL പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന് പിന്നിൽ. ഈച്ച ബാഹുബലി 1 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കന്നട/തെലുങ്ക് ചലച്ചിത്ര നടൻ കിച്ചാ സുദീപ് ഉണ്ടാകുമെന്ന് മുൻപ് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. നാഗാർജ്ജുന തുടങ്ങി തെലുങ്ക് സിനിമയിലെ പലരും ചിത്രത്തിൽ ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. തെലുങ്കിലും തമിഴിലും ആയി ഒരുങ്ങുന്ന ചിത്രം ഒരു ചരിത്ര കഥയാണ് പറയുന്നത്. മാരി 2 വിനു ശേഷം ചിത്രത്തിന്റെ പണി പുരയിലേക്ക് ധനുഷ് കടക്കും എന്നാണ് അറിയുന്നത്
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.