കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സിൽ നടൻ ദേവൻ പറഞ്ഞ ഒരു കാര്യമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നതു. ഇന്ത്യൻ സിനിമയിലേയും ലോക സിനിമയിലേയും ഏറ്റവും മികച്ച നടമാരുടെ കൂട്ടത്തിൽ പ്രേക്ഷകരും നിരൂപകരും ഇന്ത്യൻ സിനിമാ പ്രവർത്തകരും ഒരേപോലെ എടുത്തു പറയുന്ന മലയാളികളുടെ സ്വന്തം മോഹൻലാൽ, മമ്മൂട്ടി എന്നീ മഹാനടന്മാരെ കുറിച്ചുള്ള വിശകലനമാണ് ദേവൻ നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പത്തു നടന്മാരെ എടുത്താൽ അതിൽ മമ്മൂട്ടി ഉണ്ടാകുമെന്നാണ് ദേവൻ പറയുന്നത്. അപ്പോൾ മോഹൻലാലോ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിന് ദേവൻ പറയുന്നത് മോഹൻലാൽ ആ ഒരു ലെവൽ ഇല്ല എന്നാണ്. മാത്രമല്ല അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ താൻ മമ്മൂട്ടിയേക്കാൾ മികച്ച നടൻ ആവുമായിരുന്നു എന്നും ദേവൻ ആ അഭിമുഖത്തിൽ പറയുന്നു. ഏതായാലും ദേവൻ പറഞ്ഞ ഈ അഭിപ്രായങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ സിനിമാ പ്രേമികൾ ചർച്ച ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ദേവൻ.
ഇതിനു മുൻപ് മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും ഒരു കംപ്ലീറ്റ് ആക്ടർ ആണെന്ന് ദേവൻ പറഞ്ഞിട്ടുണ്ട്. താൻ തെന്നിന്ത്യൻ സിനിമയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇവർ രണ്ടു പേരുമാണ് ആ പേരിനു അർഹരെന്നു നിസംശയം പറയാൻ സാധിക്കുമെന്നാണ് ദേവൻ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞത്. മലയാളത്തിൽ നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ദേവൻ അന്യ ഭാഷാ ചിത്രങ്ങളിൽ വില്ലൻ വേഷത്തിലാണ് കൂടുതലും അഭിനയിച്ചത്. 1983 ഇൽ റിലീസ് ചെയ്ത നാദം എന്ന ചിത്രത്തിലൂടെ സിനിമയിലരങ്ങേറ്റം കുറിച്ച ദേവൻ പഞ്ചാഗ്നി, അമൃതം ഗമയ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ന്യൂ ഡൽഹി, വൈശാലി തുടങ്ങിയ ചിത്രങ്ങളിലൂടെയും പിന്നീട് അദ്ദേഹത്തെ നായകനാക്കി, എം ടി വാസുദേവൻ നായർ രചിച്ചു ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.