പ്രശസ്ത സംവിധായകൻ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. യുവ താരം സിജു വിൽസൺ നായകനായ ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ, ഒരു ഗാനം എന്നിവയെല്ലാം സൂപ്പർ ഹിറ്റായിരുന്നു. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടെന്ന ഈ ചരിത്ര സിനിമ സെപ്റ്റംബർ എട്ടിനാണ് റിലീസ് ചെയ്യുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി ദീപ്തി സതിയും നിർണ്ണായകമായ ഒരു വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ദീപ്തി സതിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗംഭീര ലുക്കിൽ ഒരു തമ്പുരാട്ടിയെ പോലെയാണ് ദീപ്തി സതി ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഈ നടിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കുന്ന തരത്തിലുള്ള ഈ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി മാറുകയാണ്. സാവിത്രി തമ്പുരാട്ടിയുടെ വേഷമാണ് ഈ ചിത്രത്തിൽ ദീപ്തി സതി അവതരിപ്പിക്കുന്നത്.
ഏതായാലും ദീപ്തി സതിയുടെ ഗ്ലാമറസ് ആയുള്ള ഇതിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 2015-ൽ ലാൽ ജോസ് ഒരുക്കിയ നീ-ന എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ദീപ്തി സതി അതിനു ശേഷം ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ്, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ നടി ഒരു മോഡൽ കൂടിയാണ്. ഏതായാലും പത്തൊൻപതാം നൂറ്റാണ്ടെന്ന ഈ ചിത്രവും ദീപ്തിയെന്ന നടിക്കും താരത്തിനും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.