[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഐക്കര്‍ കസിയസിനൊപ്പം ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് ദീപിക പദുക്കോൺ

ലോകത്തെ കീഴ്പ്പെടുത്തിയ ലോകകപ്പ് ഫുട്ബോൾ ലഹരിക്ക്‌ അന്ത്യം കുറിച്ച് കൊണ്ട് ഇന്നലെ നടന്ന ഫൈനലിൽ അർജന്റീന വിജയികളായത് ആഘോഷിക്കുകയാണ് ആരാധകർ. മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെ ഫൈനൽ കാണാൻ എത്തിച്ചേർന്നതും അവരുടെ ചിത്രങ്ങൾ വൈറലായതും സോഷ്യൽ മീഡിയ ആഘോഷിച്ചു. അതോടൊപ്പം തന്നെ തന്റെ പുതിയ ചിത്രമായ പത്താന്റെ ഗ്ലോബൽ ലോഞ്ച് ഷാരൂഖ് ഖാൻ നടത്തിയതും ലോകക്കപ്പ് ഫൈനൽ സംപ്രേക്ഷണം ചെയ്ത സ്പോർട്സ് 18 ചാനലിൽ പ്രശസ്ത ഇംഗ്ലണ്ട് താരം വെയ്ൻ റൂണി ഉൾപ്പെടെയുള്ളവരുടെ കൂടെയാണ്. അതുപോലെ തന്നെ ഇന്ത്യക്കും ഇന്ത്യൻ സിനിമക്കും അഭിമാനം പകരുന്ന മറ്റൊരു കാഴ്ചക്കും ഖത്തർ സാക്ഷ്യം വഹിച്ചു. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിന് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങ് നിർവഹിച്ചത്, പ്രശസ്ത ഫുട്ബോൾ താരം ഐക്കര്‍ കസിയസിനൊപ്പം, ബോളിവുഡ് താരസുന്ദരിയായ ദീപിക പദുക്കോൺ ആണ്.

ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമാ താരത്തിന് ഈ ഭാഗ്യം ലഭിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ലോകമെമ്പാടുമുള്ള ജനപ്രീതിയും ഇന്ത്യൻ. സിനിമാ പ്രവർത്തകർക്ക് ആഗോള തലത്തിൽ ലഭിക്കുന്ന ബഹുമാനവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്പാനിഷ് ഫുടബോളിലെ ഇതിഹാസതാരമായ ഗോൾ കീപ്പർക്കൊപ്പം ഫിഫ ലോക കപ്പ് അനാവരണം ചെയ്തതോടെ, ദീപിക ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടത്തിനാണ് ഉടമയായത്. ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ലൂയിസ് വിറ്റന്റെ ബ്രാൻഡ് അംബാസഡർ ആയതോടെയാണ് ദീപികയെ തേടി ഈ നേട്ടം എത്തിയത്. ലൂയിസ് വിറ്റന്റെ ട്രങ്കിലാണ് ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് സൂക്ഷിച്ചിരുന്നത്. ഷാരൂഖ് ഖാൻ നായകനായ പത്താൻ ആണ് ഇനി ദീപിക നായികാ വേഷം ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

13 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.