ലോകത്തെ കീഴ്പ്പെടുത്തിയ ലോകകപ്പ് ഫുട്ബോൾ ലഹരിക്ക് അന്ത്യം കുറിച്ച് കൊണ്ട് ഇന്നലെ നടന്ന ഫൈനലിൽ അർജന്റീന വിജയികളായത് ആഘോഷിക്കുകയാണ് ആരാധകർ. മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെ ഫൈനൽ കാണാൻ എത്തിച്ചേർന്നതും അവരുടെ ചിത്രങ്ങൾ വൈറലായതും സോഷ്യൽ മീഡിയ ആഘോഷിച്ചു. അതോടൊപ്പം തന്നെ തന്റെ പുതിയ ചിത്രമായ പത്താന്റെ ഗ്ലോബൽ ലോഞ്ച് ഷാരൂഖ് ഖാൻ നടത്തിയതും ലോകക്കപ്പ് ഫൈനൽ സംപ്രേക്ഷണം ചെയ്ത സ്പോർട്സ് 18 ചാനലിൽ പ്രശസ്ത ഇംഗ്ലണ്ട് താരം വെയ്ൻ റൂണി ഉൾപ്പെടെയുള്ളവരുടെ കൂടെയാണ്. അതുപോലെ തന്നെ ഇന്ത്യക്കും ഇന്ത്യൻ സിനിമക്കും അഭിമാനം പകരുന്ന മറ്റൊരു കാഴ്ചക്കും ഖത്തർ സാക്ഷ്യം വഹിച്ചു. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിന് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങ് നിർവഹിച്ചത്, പ്രശസ്ത ഫുട്ബോൾ താരം ഐക്കര്‍ കസിയസിനൊപ്പം, ബോളിവുഡ് താരസുന്ദരിയായ ദീപിക പദുക്കോൺ ആണ്.
ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമാ താരത്തിന് ഈ ഭാഗ്യം ലഭിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ലോകമെമ്പാടുമുള്ള ജനപ്രീതിയും ഇന്ത്യൻ. സിനിമാ പ്രവർത്തകർക്ക് ആഗോള തലത്തിൽ ലഭിക്കുന്ന ബഹുമാനവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്പാനിഷ് ഫുടബോളിലെ ഇതിഹാസതാരമായ ഗോൾ കീപ്പർക്കൊപ്പം ഫിഫ ലോക കപ്പ് അനാവരണം ചെയ്തതോടെ, ദീപിക ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടത്തിനാണ് ഉടമയായത്. ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ലൂയിസ് വിറ്റന്റെ ബ്രാൻഡ് അംബാസഡർ ആയതോടെയാണ് ദീപികയെ തേടി ഈ നേട്ടം എത്തിയത്. ലൂയിസ് വിറ്റന്റെ ട്രങ്കിലാണ് ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് സൂക്ഷിച്ചിരുന്നത്. ഷാരൂഖ് ഖാൻ നായകനായ പത്താൻ ആണ് ഇനി ദീപിക നായികാ വേഷം ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.