ബോളിവുഡിലെ നായികാ സൂപ്പർ താരമായ ദീപിക പദുക്കോൺ നായികാ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെഹരിയാന്‍. ദീപിക പദുകോണും സിദ്ധാന്ത് ചതുര്‍വേദിയും നായികാ നായകന്മാരായി എത്തുന്ന ഈ ചിത്രം, നേരിട്ടുള്ള ഒടിടി റിലീസ് ആയി നാളെ മുതൽ ആമസോൺ പ്രൈം വഴി സ്ട്രീം ചെയ്തു തുടങ്ങും. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളുടെ വീഡിയോ എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വളരെ ശ്കതമായ ഒരു സ്ത്രീ കഥാപാത്രമാണ് ദീപിക ഈ ചിത്രത്തിൽ ചെയ്യുന്നത് എന്നാണ് ട്രൈലെർ നൽകുന്ന സൂചന. അതോടൊപ്പം തന്നെ, ഈ ചിത്രത്തിലെ ചില രംഗങ്ങൾ ഇപ്പോൾ സിനിമാ ലോകത്തെ ചൂടൻ ചർച്ചകൾക്ക് തന്നെ കാരണമായിരിക്കുകയാണ്. ദീപികയും സിദ്ധാന്തും തമ്മിലുള്ള പ്രണയരംഗങ്ങൾ ആണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നതു. സിദ്ധാന്തുമായുള്ള ചുംബന രംഗങ്ങളിലടക്കം അഭിനയിക്കുന്നതിൽ ഭർത്താവ് രൺവീർ സിങ്ങിന് കുഴപ്പമൊന്നുമില്ലായിരുന്നോ എന്നുള്ള കമന്റുകൾക്ക് ഉള്ള മറുപടിയാണ് അടുത്തിടെ ദീപിക പങ്കു വെച്ചത്.
ആ ചോദ്യത്തിന് രോഷം നിറഞ്ഞ മറുപടിയാണ് ദീപിക നൽകിയത്. അതിനോട് പ്രതികരിക്കുന്നത് പോലും മണ്ടത്തരമാണ് എന്നും താൻ കമന്റുകൾ വായിക്കാറില്ല എന്നും ദീപിക പറയുന്നു. രൺവീറും വായിക്കുന്നുണ്ടാവില്ല എന്നും തങ്ങൾക്കു ഇതല്ല ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും ദീപിക പറയുന്നു. ഇത് ചോദിക്കുന്നത് തന്നെ വളരെ മണ്ടത്തരമാണ് എന്ന് പറയുന്ന ദീപിക, ഈ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തേയും പ്രകടനത്തേയും കുറിച്ചും രൺവീർ ഏറെ അഭിമാനിക്കുന്നു എന്നാണ് താൻ കരുതുന്നത് എന്നും പറഞ്ഞു. ശകുൻ ബത്ര ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.